World
യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമേറിയ രേഖ കണ്ടെത്തി; ആരും ശ്രദ്ധിക്കാതെ കിടന്നത് 1600
ബെർലിൻ: 1600 വർഷം പഴക്കമുള്ള യേശു ക്രിസ്തുവിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരാമർശിക്കുന്ന കൈയെഴുത്ത് പ്രതി ജർമനിയിലെ ഒരു ലൈബ്രറിയിൽ നിന്നും കണ്ടെടുത്തു. ജർമ്മനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതിയാണ് ഇത്. യേശുക്രിസ്തുവിൻ്റെ ബാല്യകാലത്തിൻ്റെ ആദ്യകാല വിവരണമായി, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ളതായി ഗവേഷകർ ഈ കൈയെഴുത്ത്പ്രതി തിരിച്ചറിഞ്ഞു. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതാണെന്ന് ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ പാപ്പൈറോളജിസ്റ്റ് ഗബ്രിയേൽ നോച്ചി മാസിഡോ പറഞ്ഞു. ക്രിസ്തുവിന്റെ കുട്ടിക്കാല ജീവിതം വിവരിക്കുന്ന തോമയുടെ ശൈശവ സുവിശേഷം എന്ന […]Read More