ഗസ്സ: റഫയിൽ ഹമാസ് ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. അതിനിടെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ രണ്ട് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. പതിനായിരത്തോളം കുട്ടികൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ മാസങ്ങളായി മതിയായ ഭക്ഷണവും വെള്ളവും കിട്ടാത്തതിനാൽ അഞ്ച് വയസ്സിനു താഴെയുള്ള പതിനായിരത്തോളം കുട്ടികളാണ് മരണത്തോട് മല്ലടിക്കുന്നത്. വടക്കൻ ഗസ്സയിലാണ് കൂടുതൽ ദുരിതം. ഈ മേഖലയിലേക്ക് ഭക്ഷണസാമഗ്രികൾ എത്തിക്കാനുള്ള യു.എൻ വാഹനങ്ങൾപോലും ഇസ്രായേൽ തടയുകയാണെന്ന് യുനിസെഫ് പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ […]Read More
Tags :israyel
ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ്. ഗസ്സ ആക്രമണത്തിലാണ് ഐ.സി.സി നടപടി. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യഹ്‌യ സിൻവാർ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായേലിലും തുടർന്ന് ഗസ്സയിലും നടന്ന ആക്രമണങ്ങളിലാണ് ഐ.സി.സിയുടെ നടപടിയെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചു. അൽഖസ്സാം ബ്രിഗേഡ് തലവനും മുഹമ്മദ് ദൈഫ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് […]Read More
ബാഴ്സലോണ: മിഡിൽ ഈസ്റ്റിന് ഇപ്പോൾ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടത്, ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ. വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബ്രാസാണ് കപ്പലിനെ തുറമുഖത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞ വിവരം അറിയിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഇസ്രായേലിനുള്ള ആയുധങ്ങളുമായി വരുന്ന കപ്പൽ സ്പാനിഷ് തുറമുഖത്തേക്ക് പ്രവേശിക്കാൻ അനുമതി ചോദിക്കുന്നത്. ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. മിഡിൽ ഈസ്റ്റിന് ഇപ്പോൾ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. […]Read More
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യാക്കാർ ഉൾപ്പെടെ ഏഴ് ജീവനക്കാർ കൂടി മോചിതരായി. മോചനം ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഇന്ത്യാക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരിൽ മലയാളികളുണ്ടോയെന്ന് അറിവായിട്ടില്ല. ഒരു വനിതാ ക്രൂ മെമ്പറെ ഇറാൻ വിട്ടയിച്ചിരുന്നു. തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് ആണ് വിട്ടയയ്ക്കപ്പെട്ടത്. നാല് മലയാളികളാണ് കപ്പലിലുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പിവി ധനേഷ് […]Read More