തിരുവനന്തപുരം: തിരുവന്തപുരത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറുന്നത്. പേര് മാറ്റാനുളള കേരളാ സർക്കാരിന്റെ ശുപാർശ ആണ് കേന്ദ്രം അംഗീകരിച്ചത്. നേമം – തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി – തിരുവന്തപുരം നോർത്ത് എന്നുമാണ് ഇനി മുതൽ അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ […]Read More
Tags :indian-railway
kerala
‘റെയിൽവേയുടെ സ്ഥലത്തെ മാലിന്യം നീക്കാന്‍ നോട്ടീസ് നൽകുകയാണ് ചെയ്തത്; നിരവധി തവണ ഓർമിപ്പിച്ചു’;
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ ചൊല്ലി റെയിൽവേയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിൽ പോര്. മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കോര്‍പറേഷന്റേതാണെന്ന ദക്ഷിണ റെയില്‍വേ എഡിആര്‍എമ്മിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി. ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ ഭാഗത്തുള്ള മാലിന്യം നീക്കംചെയ്യുന്നതിന് അനുമതി ചോദിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കിയിട്ടില്ലെന്നും മാലിന്യം നീക്കാന്‍ റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്തതെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് റെയില്‍വേ പ്രോപ്പര്‍ട്ടിയാണെന്നും റെയില്‍വേയാണ് ഇത് ചെയ്യേണ്ടതെന്നും വ്യക്തമാക്കി നോട്ടീസ് നല്‍കുകയും […]Read More
ഇന്ത്യന്‍ റെയില്‍വേയിൽ നിന്നും യാത്രക്കാരൻ ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. വെജ് താലിയിലെ രസഗുളയില്‍ നിന്നുമാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. വൈകാതെ യാത്രക്കാരൻ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം. വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ശല്യം ചെയ്തില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ’. കുറിപ്പും വീഡിയോയും […]Read More
വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി പല ഐഡിയകളും റെയിൽവേ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഉപയോഗ ശൂന്യമായി കിടക്കുന്ന കോച്ചുകൾ ഹോട്ടലുകളായി മാറ്റിയെടുക്കുക എന്ന ആശയത്തിലാണ് എത്തി നിൽക്കുന്നത്. കാലാവധി കഴിഞ്ഞ കോച്ചുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇവ ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള ഹോട്ടലുകളാക്കി മാറ്റിയെടുക്കുയാണ് പദ്ധതി. പൊളിച്ചു വിൽക്കുന്നതിനായി മാറ്റിയിട്ടിരിക്കുന്ന കോച്ചുകളും വരുമാനമില്ലാതെ കിടക്കുന്ന ഭൂമിയും ഇനി ഈ പദ്ധതിയിലൂടെ റെയിൽവേക്കു അധിക വരുമാനം നേടിക്കൊടുക്കും. ഇരുപതു വർഷമായ കോച്ചുകളാണ് പിന്നീട് ഉപയോഗിക്കാതെ മാറ്റിയിടുന്നത്. ഈ കോച്ചുകൾ […]Read More
മുംബൈ: പാലം പരിശോധകന്റെ സമയോചിത ഇടപെൽ മൂലം വലിയൊരു ട്രെയിൻ ദുരന്തം ഒഴിവായി. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് ആണ് ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് കൊങ്കണ്‍ […]Read More