Tags :india

National

അച്ഛന്റെ ക്യാമറ പിടിച്ചുവാങ്ങി ഒറ്റ ക്ലിക്ക്! ലോകത്തെ അത്ഭുത്തപ്പെടുത്തിയ ഫോട്ടോ​ഗ്രാഫറായി ഒമ്പത് വയസുകാരി

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ മത്സരത്തിൽ ശ്രദ്ധേയായി ഇന്ത്യക്കാരിയായ പെൺകുട്ടി. ഫരീദാബാദ് സ്വദേശിനിയായ ശ്രീയോവി മേത്ത എന്ന ഒമ്പത് വയസുകാരിയാണ് മത്സരത്തിലസ്‍ റണ്ണറപ്പായത്. രാജസ്ഥാനിലെ ഭരത്പൂരിലെ കിയോലദേവ് ദേശീയോദ്യാനത്തിലെ രണ്ട് മയിലുകളുടെ ചിത്രമാണ് ഈ കൊച്ചുമുടുക്കിയെ ലോകശ്രദ്ധയിലേക്കെത്തിച്ചത്. ദേശീയോദ്യാനത്തിൽ മാതാപിതാക്കളോടൊപ്പം പ്രഭാതസവാരി നടത്തുന്നതിനിടെയാണ് ശ്രേയോവി മേത്ത രണ്ട് മയിലുകളുടെ ചിത്രം പകർത്തിയത്. ഡൽഹിക്ക് സമീപമുള്ള ഫരീദാബാദിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയോവി മേത്ത. തൻ്റെ മാതാപിതാക്കളോടൊപ്പം വനത്തിലൂടെ നടക്കുമ്പോഴാണ് ശ്രേയോവി മേത്ത രണ്ട് മയിലുകളെ […]Read More

National

ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രീകൃതമാകും; ജനങ്ങളുടെ പ്രത്യുത്പാദനക്ഷമത കുറയും; 12 വർഷത്തിന് ശേഷം ഇന്ത്യയിലെ

ന്യൂഡൽഹി: 2036 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യ 152.2 കോടിയാകുമെന്ന് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യുത്പാദനക്ഷമത കുറയുന്നതിനാൽ 2036 ആകുമ്പോഴേക്കും ജനസംഖ്യയിൽ 15 വയസിൽ താഴെയുള്ളവരുടെ എണ്ണം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2036ൽ സ്ത്രീകൾ 48.8 ശതമാനമായി വർധിക്കും. 2011-ൽ രാജ്യത്തെ ജനസംഖ്യയുടെ 48.5 ശതമാനമായിരുന്നു സ്ത്രീകൾ. രാജ്യത്തെ […]Read More

National

വിനേഷ് ഫോഗട്ടിനായി ഹാജരാകുന്നത് മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ സുപ്രിം കോടതി

ഡല്‍ഹി: വിനേഷ് ഫോഗട്ടിനായി കായിക കോടതിയില്‍ ഹാജരാകുന്നത് ഹരീഷ് സാല്‍വെ ആണ്. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് സാല്‍വെ. അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ന് ഉച്ചയോടെ കോടതി പരിഗണിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് വെള്ളിയാഴ്ച സാല്‍വെ കോടതിയിലെത്തുന്നത്. കേസില്‍ നിയമപരവും നടപടിക്രമപരവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സാൽവെയുടെ വൈദഗ്ധ്യം നിർണായകമാകും. ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ പങ്കിടണമെന്നാണ് താരത്തിന്‍റെ ആവശ്യം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ വാദം […]Read More

Automobile

തിരിച്ചു വരവിനൊരുങ്ങി ഫോർഡ് ? കമ്പനിയുടെ പുതിയ നീക്കങ്ങൾ ഇങ്ങനെ

പുതിയ തന്ത്രവുമായി ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുകയാണ് യുഎസ് കാർ നിർമാതാക്കളായ ഫോർഡ്. കമ്പനി 2021-ൽ ഇന്ത്യ വിട്ടു, എന്നാൽ ഇപ്പോൾ പ്രാദേശിക വിൽപ്പനയും കയറ്റുമതിയും ലക്ഷ്യമിട്ടുള്ള പുതിയ നിക്ഷേപങ്ങളുടെയും ഉൽപ്പാദനത്തിൻ്റെയും സാധ്യതയ്ക്കായി തയാറെടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. മുമ്പ് ഇന്ത്യയിൽ 2 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുള്ള ഫോർഡ്, ഇക്കോസ്‌പോർട്ട് മിനി-എസ്‌യുവി , ഫിഗോ ചെറുകാർ തുടങ്ങിയ മോഡലുകളിൽ വിജയം നേടിയിട്ടുണ്ട്. പാശ്ചാത്യ വിപണികൾ സ്തംഭനാവസ്ഥയിലായതിനാൽ ഭാവിയിലെ വളർച്ചയുടെ നിർണായക വിപണിയായി ഇന്ത്യയെ കമ്പനി ഇപ്പോൾ […]Read More

kerala

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്തത് ഒരേയൊരു ജില്ലയിൽ; ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും

ആലപ്പുഴ: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ […]Read More

travel

ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യയും; ഈ രാജ്യങ്ങൾ ഇനി നിങ്ങൾക്കും വിസയില്ലാതെ

സഞ്ചാരപ്രിയർക്കായിതാ സന്തോഷ വാർത്ത. ഉലകം ചുറ്റാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ 58 രാജ്യങ്ങൾ സന്ദർശിക്കാം. അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്. ലോകം കാണാന്‍ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇപ്പോൾ കോളടിച്ച അവസ്ഥയാണ്. ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാവുന്ന ലോകരാജ്യങ്ങള്‍ പരിചയപ്പെടാം. അംഗോളബാർബഡോസ്ഭൂട്ടാൻബൊളീവിയബ്രിട്ടിഷ് വിർജിൻ ദ്വീപുകൾബുറുണ്ടി (VOA)കംബോഡിയ (VOA)കേപ് വെർഡെ ദ്വീപുകൾ (VOA)കൊമോറോ ദ്വീപുകൾ (VOA)കുക്ക് ദ്വീപുകൾജിബൂട്ടി (VOA)ഡൊമിനിക്കഎത്യോപ്യ (VOA)ഫിജിഗ്രനേഡഗിനിയ-ബിസാവു (VOA)ഹെയ്തിഇന്തൊനേഷ്യ (VOA)ഇറാൻജമൈക്കജോർദാൻ (VOA)കസാക്കിസ്ഥാൻകെനിയ (ETA)കിരിബതിലാവോസ് (VOA)മക്കാവോമഡഗാസ്കർമലേഷ്യമാലദ്വീപ് (VOA)മാർഷൽ ദ്വീപുകൾ (VOA)മൗറിറ്റാനിയ (VOA)മൗറീഷ്യസ്മൈക്രോനേഷ്യമോണ്ട്സെറാറ്റ്മൊസാംബിക് (VOA)മ്യാൻമർ (VOA)നേപ്പാൾനിയുപലാവു ദ്വീപുകൾ (VOA)ഖത്തർ (VOA)റുവാണ്ടസമോവ […]Read More

National

കാര്‍ഗില്‍ സ്മരണയില്‍ രാജ്യം

ന്യൂഡല്‍ഹി: കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമാണ് ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. കാര്‍ഗില്‍ വിജയ് ദിവസത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആര്‍പ്പിക്കും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ […]Read More

National

സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ വിജയിച്ച ഏക ട്രാൻസ്‌വുമൺ; പുതുചരിത്രം കുറിച്ച് രാജ്യത്തെ ആദ്യ

പാട്ന: സമൂഹത്തിന്റെ കുത്തുവാക്കുകൾക്കിടയിലും നിരവധി വെല്ലുവിളികളെ അതിജീവിച്ച് സാഹചര്യങ്ങളോട് പൊരുതി പുതുചരിത്രം കുറിച്ചിട്ടുള്ള ട്രാൻസ് വുമണുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ വലിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള ഈ ട്രാൻസ് വുമൺ ആയ മാൻവി മധു കശ്യപ്. രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സബ് ഇൻസ്‌പെക്ടർ എന്ന പദവിയിലേക്കാണ് ഇവർ നടന്നു കയറിയത്. സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ വിജയിച്ച ഏക ട്രാൻസ്‌വുമൺ കൂടിയാണ് മാൻവി. 1275 സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കുള്ള ബിഹാർ പോലീസ് സബോർഡിനേറ്റ് സർവീസസ് […]Read More

Sports

ഗംഭീരമാക്കാൻ ഗംഭീർ എത്തും; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻനായി ഗൗതം ഗംഭീറിനെ നിയമിച്ച്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ […]Read More

Sports

ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം; ഇന്ത്യ തകര്‍ന്നടിഞ്ഞത് സിംബാബ്‌വെയോട്

ഹരാരെ (സിംബാബ്‌വെ): ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം ഏറ്റുവാങ്ങി ടീം ഇന്ത്യ. 20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്‌വെയോടാണ് ടീം തോറ്റത്‌. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും‍ ഒഴികെ മറ്റാരും ഇന്ത്യന്‍ […]Read More