തൊടുപുഴ: കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. കനത്ത മഴ പെയ്തതോടെ നാടുകാണിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി.Read More
Tags :idukki
തൊടുപുഴ: ഇടുക്കി ജില്ലയിൽ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി ഏഴു മുതൽ രാവിലെ ആറു മണി വരെയാണ് നിരോധനം. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുംവരെയാണ് രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ട്രക്കിങ്ങ്, ഓഫ് റോഡ് യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ […]Read More
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഇപ്പോഴിതാ മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ്. മഴ തുടങ്ങിയതോടെ പ്രദേശത്തു മഞ്ഞും തണുപ്പുമുണ്ട്. മീശപ്പുലിമലയുടെ മുകൾഭാഗത്തു നിന്നു താഴേക്കു നോക്കിയാൽ മേഘങ്ങൾ അടുക്കിയതുപോലെ മഞ്ഞ് കാണാം. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണു മീശപ്പുലിമലയിലേക്കു ട്രെക്കിങ് നടത്തുന്നത്. മൂന്നാറിൽ നിന്ന് ഓഫ് റോഡ് വാഹനത്തിൽ […]Read More
വാഗമണ്‍: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളർത്തി. ഇടുക്കിയില്‍ അച്ഛനും മകനും കൂട്ടാളിയും അറസ്റ്റിൽ. ഒരാള്‍ പോലീസിനെക്കണ്ട് രക്ഷപ്പെട്ടു. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. വാഗമണ്‍ ഇന്‍സ്‌പെക്ടര്‍ എം.ജി. വിനോദ്, എസ്.ഐമാരായ സതീഷ്‌കുമാര്‍, ബിജു, എ.എസ്.ഐ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന […]Read More
crime
kerala
പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ, പതിനേഴുകാരിയുടെ മൃതദേഹം കണ്ടത് കഴുത്തിൽ
ഇടുക്കി: പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. രാവിലെയോടെ ആണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.Read More