Tags :honey

kerala

ഇരട്ടി മധുരം; സൈലന്റ് വാലിയിൽ നിന്ന് സംഭരിച്ചത് 18 ലക്ഷത്തിന്റെ കാട്ടുതേൻ; നേട്ടം

മണ്ണാര്‍ക്കാട്: സൈലന്റ് വാലിയിൽ നിന്നും പുറത്തുവരുന്നത് അതി മധുരമുള്ളൊരു വാർത്തയാണ്. സൈലന്റ് വാലി മഴക്കാടുകളില്‍നിന്നും കരുവാര, ആനവായ്, തടിക്കുണ്ട്, താഴെ തുടുക്കി എന്നീ ഊരുകളിലെ ആദിവാസികളില്‍ നിന്നും കാട്ടുതേന്‍ സംഭരിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇരട്ടിമധുരമെന്തെന്നാൽ 18 ലക്ഷം രൂപയുടെ കാട്ടുതേന്‍ ആണ് സംഭരിച്ചത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് 3,440 കിലോ തേന്‍ സംഭരിച്ചത്. വനവികസന ഏജന്‍സിവഴി സംസ്ഥാനത്തുതന്നെ ഏറ്റവുംവലിയ തേന്‍സംഭരണമാണ് സൈലന്റ്വാലിയിലേത്. ‘വനശ്രീ സൈലന്റ് വാലി’ എന്ന പേരിലാണ് തേന്‍ പുറത്തിറങ്ങുന്നത്. ദേശീയോദ്യാനത്തിന്റെ പരിധിയിലുള്ള കരുവാര, […]Read More