Tags :highrich-investment

kerala

ഹൈറിച്ച് തട്ടിപ്പ് കേസിൽ രാജ്യവ്യാപക ഇ.ഡി റെയ്ഡ്; വീടുകളിലും ഓഫീസുകളിലും പരിശോധന

കൊച്ചി: ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസിൽ രാജ്യവ്യാപകമായി ഇ.ഡി (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) റെയ്ഡ്. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ആണ് ഇ.ഡി റെയ്ഡ്. ഹൈറിച്ച് ഉടമകളുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന നടത്തിയത്.കേരളം ഉൾപ്പടെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക. […]Read More