വാഷിംഗ്ടൺ: കനത്ത ചൂടിൽ ഉരുകിയൊലിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ. വാഷിങ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ചൂടിൽ ഉരുകിയൊലിച്ചത്. പ്രതിമയുടെ തല വേർപെട്ടു. തുടർന്ന് ഉടലിൽ നിന്ന് ഒരു കാലും വേർപെട്ടു. 37.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്. ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമനാണ് പ്രതിമയുടെ ശിൽപ്പി. പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തിൽ നീക്കം ചെയ്തതാണെന്ന് കൾച്ചറൽ ഡിസി അറിയിച്ചു. മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും […]Read More
Tags :heat
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മഴ കനക്കുമ്പോള്‍ ഉത്തരേന്ത്യ ചൂടില്‍ വെന്തുരുകുന്നു. കടുത്ത ഉഷ്ണ തരംഗമാണ് പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതി രൂക്ഷമായ ചൂടാണ്. ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ മുങ്കേഷ്പൂരിലും നരേലയിലും താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു. റെക്കോര്‍ഡ് ചൂടാണിത്. നജഫ്ഗഡിലും 49.8 ഡിഗ്രി രേഖപ്പെടുത്തി. ജൂണിലും ഉത്തരേന്ത്യയില്‍ കടുത്ത ചൂട് ആവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജസ്ഥാനിലെ ചുരുവില്‍ 50.5 ഡിഗ്രി […]Read More