Tags :gujarat

National

നാലു കുട്ടികൾ മരിച്ചു, രണ്ടു കുട്ടികൾ ​ഗുരുതരാവസ്ഥയിൽ; ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ നാലു കുട്ടികൾ മരിച്ചു. രണ്ടു കുട്ടികൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ചാന്ദിപുര വൈറസ് ബാധയെന്നാണ് പ്രാഥമിക നി​ഗമനം. ആറ് കുട്ടികളുടെയും രക്ത സാമ്പിളികളുടെ പരിശോധനാ ഫലം പുറത്തുവന്നാലേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. മരിച്ച കുട്ടികളിൽ മൂന്നുപേർ സബർകാന്ത, ആരവല്ലി മേഖലയിൽ നിന്നുള്ളവരാണ്. ഒരുകുട്ടി രാജസ്ഥാൻ സ്വദേശിയാണ്. നിലവിൽ ചികിത്സയിൽ കഴിയുന്നവരും രാജസ്ഥാനിൽ നിന്നുള്ളവരാണ്. ഹിമന്ത്നഗർ സിവിൽ ആശുപത്രിയിലാണ് രോഗബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ചും […]Read More

National

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നു; 15 പേർക്ക് പരിക്ക്, നിരവധി ആളുകൾ

സൂറത്ത്: ഗുജറാത്തില്‍ ആറു നില കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടു​ങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ടെക്‌സ്റ്റൈല്‍ തൊഴിലാളികൾ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. എട്ട് വർഷം മുൻപാണ് ഈ കെട്ടിടം നിർമ്മിച്ചത്. 30 അപ്പാർട്ട്മെന്റ് ഉണ്ടായിരുന്ന കെട്ടിടത്തിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥലം […]Read More