Tags :greece

World

ഏഥൻസിൽ കാട്ടുതീ പടരുന്നു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിഫലം; സ​ഹായവുമായി കൂടുതൽ രാജ്യങ്ങൾ

ഏഥൻസ്: ​ഗ്രീസിൽ വൻ കാട്ടുതീ. തലസ്ഥാനമായ ഏഥൻസിന് സമീപമുള്ള പെന്റെലിയിലാണ് കാട്ടുതീ പടരുന്നത്. നിരവധി വീടുകളാണ് അ​ഗ്നിക്കിരയായത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും ഇനിയും തീ നിയന്ത്രണവിധേയമായിട്ടില്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്. 650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയൽ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണെന്നാണ് വിവരം. വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഏഥൻസിലേക്ക് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, […]Read More