Tags :governor

Politics

ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’: റവന്യു

തൃശ്ശൂർ: ‘ആർ എസ് എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാജ്യത്തിന്റെ അടയാളങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണർ-സർക്കാർ പോരല്ല ഇപ്പോൾ വേണ്ടതെന്നും ഗവർണർ ഭരണഘടനയാണ് ഉയർത്തിപിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ രാജന്റെ മറുപടി.Read More

kerala

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ ആർ എസ് എസ് പ്രതിഷേധം

ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ കൃഷിമന്ത്രി പി പ്രസാദിന്റെ വീടിനുമുന്നിൽ ആർഎസ്എസ് പ്രതിഷേധം. ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇതിനെതിരെ സിപിഐ പ്രവർത്തകർ എത്തിയതോടെ ഇരുവരും തമ്മിലുള്ള സംഘർഷത്തിനു വഴിതെളിച്ചു. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണറും കൃഷിമന്ത്രി പി പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചിരുന്നു. രാജഭവനിലെ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം […]Read More

kerala

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ല; തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് ഫയല്‍ മടക്കി അയച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഫയല്‍ മടക്കിയതോടെ, എത്രയും വേഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. […]Read More