Tags :GANJA

crime

ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന:ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ. ജഗത്പൂർ സ്വദേശികളായ ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം ചാലക്കുടിയിൽ വിൽപ്പനയ്ക്ക് എത്തിക്കുകയായിരുന്നു. പിടിയിലായ രണ്ടുപേരും ആക്രി പെറുക്കി ഉപജീവനം നടത്തുന്നവരാണ്. ആക്രി കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ചാലക്കുടി ഡിവൈഎസ്പി ആർ അശോകൻ്റെ നിർദേശപ്രകാരം ചാലക്കുടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചാലക്കുടി […]Read More

crime

ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ

പുല്പള്ളി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്‌സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാര്‍ പെരിക്കല്ലൂരില്‍നിന്ന് തോണിമാര്‍ഗം കര്‍ണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്. […]Read More

kerala

തൃശൂരില്‍ കഞ്ചാവ് വേട്ട, 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ഒറീസയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകരയില്‍ പൊലീസ് പിടികൂടി. എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയല്‍ വീട്ടില്‍ അജി വി നായര്‍ 29 വയസ്സ്, പാലക്കാട് ആലത്തൂര്‍ ചുള്ളി മട സ്വദേശി ശ്രീജിത്ത് 22 വയസ് എന്നിവരെയാണ് കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി സി ഐശ്വര്യ അറസ്റ്റു ചെയ്തത്. ഒറീസയിലെ ഭ്രാംപൂരില്‍ നിന്ന് കാറില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പൊലീസും, […]Read More

crime

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; അച്ഛനും മകനും കൂട്ടാളിയും അറസ്റ്റിൽ

വാഗമണ്‍: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളർത്തി. ഇടുക്കിയില്‍ അച്ഛനും മകനും കൂട്ടാളിയും അറസ്റ്റിൽ. ഒരാള്‍ പോലീസിനെക്കണ്ട് രക്ഷപ്പെട്ടു. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. വാഗമണ്‍ ഇന്‍സ്‌പെക്ടര്‍ എം.ജി. വിനോദ്, എസ്.ഐമാരായ സതീഷ്‌കുമാര്‍, ബിജു, എ.എസ്.ഐ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന […]Read More