സ്ഥലംമാറ്റം, സസ്പെൻഷൻ, പരിശീലനം; ഉന്നത ഉദ്യോഗസ്ഥതരുടെ അഭാവത്തിൽ വനംവകുപ്പ് പ്രവർത്തനം അവതാളത്തിൽ
വയനാട്: വയനാട് ജില്ലയിലെ വനംവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സസ്പെൻഷനും പരിശീലനവുമാണ് വനംവകുപ്പിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നത്. സൗത്ത് വയനാട് ഡി.എഫ്.ഒയെ കാസർകോടേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേത്തുടർന്ന് ഒലവക്കോട് അസി. ഫോറസ്റ്റ് കൺസർവേറ്റർക്ക് സൗത്ത് വയനാട് ഡിവിഷന്റെ അധിക ചുമതല നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നാണ് വനംവകുപ്പ് ജീവനക്കാർ തന്നെ പറയുന്നു. സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും പകരം നിയമനം നടത്താതെ അധിക ചുമതല നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് […]Read More