Tags :food

kerala

പൊറോട്ടയ്ക്ക് ഒപ്പം ഇനി ‘സൗജന്യ ഗ്രേവി’ കിട്ടില്ല; സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില

കോട്ടയം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. വിവിധ ഹോട്ടൽ അസോസിയേഷനുകളുടെ നിർദ്ദേശ പ്രകാരമാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കാപ്പിയ്ക്കും, ചായയ്ക്കും ഉൾപ്പെടെയാണ് വില വർദ്ധിച്ചിരിക്കുന്നത്. മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ ഈ മാസം ഒന്ന് മുതൽ വില വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ […]Read More

Health

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാണോ വണ്ണം കുറയ്ക്കുന്നത് ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി പണ്ടേ കണക്കാക്കപ്പെടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് പലരും ഒഴിവാക്കുന്നു. എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ നിങ്ങൾക്ക് അറിയാമോ? പ്രഭാതഭക്ഷണത്തിൻ്റെ പ്രാധാന്യം: പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. ഭക്ഷണം ദഹിപ്പിക്കാനും പ്രോസസ്സ് ചെയ്യാനും ശരീരത്തിന് ഊർജ്ജം ആവശ്യമാണ്, പ്രഭാതഭക്ഷണം ഈ പ്രക്രിയ ആരംഭിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ, നിങ്ങളുടെ മെറ്റാബോളിക്ക് നിരക്ക് കുറഞ്ഞേക്കാം, ഇത് ദിവസം മുഴുവൻ കലോറി കത്തിക്കുന്നത് ബുദ്ധിമുട്ടായേക്കാം. നല്ല സമതുലിതമായ […]Read More

Blog kerala

വന്ദേഭാരതിലെ പ്രഭാത ഭക്ഷണപൊതിയിൽ നിന്നും ജീവനുള്ള പാറ്റകളുടെ കൂട്ടം; ട്രെയിനിൽ നിന്ന് കയറിയതെന്ന്

കൊച്ചി: വന്ദേഭാരത് എക്സ്‌പ്രസിന്റെ തിരുവന്തപുരത്തുനിന്നും കാസർകോടെക്കുള്ള ട്രെയിനിൽ നൽകിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകളെ കണ്ടു. സംഭവത്തില്‍ യാത്രക്കാര്‍ തന്നെ പരാതിയുമായി രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം. ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് കുടുംബസമേതം പോയ യാത്രക്കാരാണ് ഇതുസംബന്ധിച്ച് ട്രെയിനില്‍ വച്ച് തന്നെ പരാതിയുമായി എത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായിരുന്നു. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ […]Read More

Health

കണ്ണിന്റെ ആരോഗ്യം കാക്കണോ ? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ആകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണല്ലോ കണ്ണ്. അതുകൊണ്ട് തന്നെ വേണ്ട രീതിയിൽ ശ്രദ്ധിക്കണം. പരിചരണവും നൽകണം. ശരിയായ രീതിയിൽ പരിചരിക്കാത്തത് മൂലം കാഴ്ചശക്തി കുറയാം. കണ്ണിനെ കാക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ… മുട്ട മുട്ടയിലെ മഞ്ഞക്കരു ലുട്ടീൻ, സിയാക്സാന്തിൻ, വിറ്റാമിൻ എ, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്. കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഈ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. നട്സ് ബദാം, വാൽനട്ട്, […]Read More

food Health

രോഗങ്ങൾ പിടിമുറുക്കുന്നു; പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

നിവരവധി രോഗങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തു പല ഭാഗങ്ങളിലായി പടർന്നു പിടിക്കുന്നത്. വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. രോഗങ്ങളെ തടയാൻ സഹായിക്കുക മാത്രമല്ല, കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ആരോഗ്യകരമായ ചർമ്മത്തിനും വലിയ പങ്കാണ് വിറ്റാമിൻ സിക്കുള്ളത്. വിറ്റാമിൻ സി ലഭിക്കുന്നതിന് ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക പേരയ്ക്ക വിറ്റാമിൻ സിയുടെ കുറഞ്ഞ അളവ് അണുബാധകൾക്കും അസുഖങ്ങൾക്കുമുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ‌ പപ്പായ വിറ്റാമിൻ […]Read More

National

കല്യാണ വീട്ടിൽ ഭക്ഷണം കുറഞ്ഞുപോയെന്നാരോപണം; വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കയ്യാങ്കളി, വീഡിയോ വൈറൽ…

വിവാഹ വീട് ചിലപ്പോൾ കലാപ ഭൂമിയാകാറുണ്ട്. കറികൾക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിലും പപ്പടം കിട്ടാത്തതിന്റെ പേരിലും കല്യാണ വീട്ടിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടന്ന ഒരു വഴക്കിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കല്യാണ വീട്ടിൽ ഭക്ഷണം കുറഞ്ഞെന്ന് ആരോപിച്ചാണ് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഭക്ഷണം കുറഞ്ഞതോടെ വരന്‍റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്‍റെ സഹോദരന്‍റെ ആരോപണം. ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. […]Read More

National

പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ മറയ്‌ക്കേണ്ട; വലുപ്പത്തിൽ തന്നെ വേണമെന്ന്

ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിൽ പോഷകാഹാര ഘടകങ്ങളുടെ വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ തന്നെ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയിൽ വലുതാക്കി എഴുതണമെന്നാണ് എഫ്എസ്എസ്എഐദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എഫ്എസ്എസ്എഐ ചെയർപേഴ്‌സൺ അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് തീരുമാനം. 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു. ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി […]Read More

National

മലയാളികൾക്ക് പ്രിയം നോണ്‍വെജ്ജിനോട്; കൂടുതല്‍ പണം ചെലവഴിച്ചത് ഇറച്ചിക്കും മീനിനും മുട്ടയ്ക്കും, റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് നോണ്‍വെജ്ജിനോട് ഏറ്റവും പ്രിയം മലയാളികള്‍ക്ക്. മുട്ട, മത്സ്യം, മാംസം തുടങ്ങി സസ്യേതര വിഭാഗത്തിനായാണ് കേരളം ഭക്ഷണച്ചെലവിൻ്റെ ഏറ്റവും കൂടുതൽ വിഹിതം ചെലവഴിച്ചതെന്ന് കേന്ദ്രം അടുത്തിടെ പുറത്തുവിട്ട 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വെ ഫലത്തിൽ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ തങ്ങളുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം സസ്യേതര വിഭാഗത്തിനായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളിൽ ഇത് 19.8 ശതമാനവുമാണ്. ഈ വിഭാഗത്തില്‍ അസം രണ്ടാം സ്ഥാനത്തും (20 ശതമാനം) പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ് (18.9 […]Read More

National

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിൽ ജീവനുള്ള പാറ്റ; യാത്രക്കാരൻ പങ്കുവച്ച വീഡിയോ കാണാം…

ഇന്ത്യന്‍ റെയില്‍വേയിൽ നിന്നും യാത്രക്കാരൻ ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. വെജ് താലിയിലെ രസഗുളയില്‍ നിന്നുമാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. വൈകാതെ യാത്രക്കാരൻ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം. വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ശല്യം ചെയ്തില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ’. കുറിപ്പും വീഡിയോയും […]Read More

Health

ദഹന പ്രശ്‍നങ്ങൾക്ക് പരിഹാരം; കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…

നമ്മുടെ ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രധാനമായും ദഹന പ്രശ്‍നങ്ങളുടെ പ്രധാന കാരണം. ജങ്ക് ഫുഡുകൾ കഴിക്കുക, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക തുടങ്ങിയത് നമ്മുടെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ദഹനക്കേട് സൂചിപ്പിക്കുന്നത് കുടലിന്‍റെ ആരോഗ്യം മോശമാകുന്നു എന്ന സൂചനകൂടിയാണ്. ഇഞ്ചി , തൈര്, ബട്ടര്‍മില്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ദഹന പ്രശ്നങ്ങള്‍ക്കുള്ള മികച്ച പരിഹാരമാണ് […]Read More