kerala
ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ
തിരുവനന്തപുരം: ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യത്തൊഴിലാളിയായ ശംഖുമുഖം സ്വദേശി മഹേഷിനെ ആണ് ഇന്ന് രാവിലെ കാണാതായത്. രണ്ടുപേരാണ് വള്ളിത്തിലുണ്ടയിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. മറ്റു മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് മഹേഷിനായിട്ടുള്ള തിരച്ചിൽ ഊർജിതമാക്കി. ഇന്ന് രാവിലെ ഏഴരയോടെയാണ് ഇവർ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്. അവിടെ നിന്നും മീൻ പിടിക്കാൻ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ തിരയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന വിൻസെന്റ് നീന്തി കരയിലെത്തിയെങ്കിലും […]Read More