Tags :fisher man

kerala

തുമ്പയിൽ തിരയടിച്ച് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി, നാലുപേർ നീന്തിക്കയറി

തിരുവനന്തപുരം: തുമ്പയിൽ തിരയടിച്ച് വള്ളം മറിഞ്ഞു. അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. വള്ളത്തിലുണ്ടായിരുന്ന ബാക്കി നാലുപേർ രക്ഷപെട്ടു. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അവരിൽ നാലുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.Read More