ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കാർ അപകടത്തില്‍ മരിച്ചിട്ടും ഇന്നും ഏറെ ആരാധകരുള്ള ബ്രീട്ടീഷ് രാജകുടുംബാംഗമായ ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയിലെ ഫാം ഹൗസ് തീ പടിത്തത്തിൽ കത്തിയെരിഞ്ഞു. ആരോ ഫാം ഹൗസിന് തീയിട്ടുവെണെന്നാണ് പ്രാഥമിക നിഗമനം. അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഫാം ഹൗസാണ് കത്തിയമർന്നത്. കിംഗ്സ്ത്രോപിലെ മില്‍ ലൈനിലുള്ള ഡല്ലിംഗ്ടൺ ഗ്രേഞ്ച് ഫാർമ്ഹൗസിൽ രാത്രി ഒന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. വലിയ തോതിലുള്ള തീ പിടിത്തമാണ് ഫാം ഹൗസിലുണ്ടായതെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഡയാന […]Read More
Tags :fire
ഏഥൻസ്: ഗ്രീസിൽ വൻ കാട്ടുതീ. തലസ്ഥാനമായ ഏഥൻസിന് സമീപമുള്ള പെന്റെലിയിലാണ് കാട്ടുതീ പടരുന്നത്. നിരവധി വീടുകളാണ് അഗ്നിക്കിരയായത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും ഇനിയും തീ നിയന്ത്രണവിധേയമായിട്ടില്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്. 650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയൽ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണെന്നാണ് വിവരം. വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഏഥൻസിലേക്ക് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, […]Read More
gulf
kuwait
കോണിപ്പടികളിലും മൃതദേഹങ്ങള്‍, പ്രാണരക്ഷാർഥം മുകളിൽ നിന്ന് ചാടി, അധികം ആളുകളും മരിച്ചത് പുക
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം നിരവധി ആളുകൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികൾ. ഇറങ്ങി വരുന്ന കോണിപ്പടികളിൽ വരെ മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു. തീ അതിവേഗം നിയന്ത്രിക്കാൻ അഗ്നിരക്ഷാ സേനയ്‌ക്ക് കഴിഞ്ഞതാണ് കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തിങ്ങിപാർക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടിത്തമുണ്ടായത്. പിന്നാലെ കറുത്ത പുക കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് പലരും മരിച്ചത്. പുക […]Read More
ഗുജറാത്ത്: രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. ഗെയിംസോൺ പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ടാണ് ടിആർപി ഗെയിംസോണിൽ തീപിടുത്തമുണ്ടായത്. തെരച്ചിൽ തുടരുന്നുണ്ട്. മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവർ സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സ്ഥാപനത്തിന് പ്രവർത്തിക്കാൻ എൻഒസി ഇല്ലെന്ന് രാജ്കോട്ട് കോർപ്പറേഷൻ അറിയിച്ചു. കളക്ടറോട് 24 […]Read More
മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട് ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ടുപേരെ രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സാധ്യമായ ചികിത്സകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിരക്ഷാസേനയും ആംബുലന്‍സും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് […]Read More
ചണ്ഡീഗഡ്: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് ദാരുണ അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നാണ് അപകടം സംഭവിച്ചത്. ബസിന്‍റെ […]Read More
ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. പണ്ഡിറ്റ് പന്ത് മാര്‍ഗിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വൈകീട്ട് നാലരയോടയാണ് തീപിടിത്തമുണ്ടായ വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.Read More
kerala
എസി പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു, അപകടം നടന്നത് കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്താണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു. പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.Read More