തിരുവനന്തപുരം: സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം. നവംബർ 24, 25 തീയതികളിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അന്തിമ തീരുമാനം സർക്കാർ ഉടൻ എടക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കി. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കി. നവംബർ 20 മുതൽ 28 വരെയാണ് ഗോവ ചലച്ചിത്ര മേള. ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്.Read More
Tags :film
kerala
സിനിമാ ചിത്രീകരണത്തിനിടെ കാറപകടം: ‘കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
എറണാകുളം: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് സിനിമ നടന്മാർക്ക് പരിക്ക് പറ്റിയിരുന്നു. നടന്മാരായ അർജുൻ അശോകനും സംഗീതും ഉൾപ്പടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 1.45-ന് ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസെടുത്തിരിക്കുകയാണ് മനുഷ്യവകാശ കമ്മിഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്.അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് […]Read More
പാലക്കാട്: സിനിമ ചിത്രീകരണത്തിനായി മുടക്കിയ പണം തിരികെ നൽകാതെ നിർമാതാവ് കബളിപ്പിച്ചെന്ന് പരാതി. അടുത്തിടെ പ്രദർശനത്തിനൊരുങ്ങിയ മലയാള സിനിമയുടെ നിർമാണ ചെലവിലേയ്ക്കായി ഒരുകോടിയോളം രൂപ മുടക്കിയെന്ന് പാലക്കാട് അകത്തേത്തറ നടക്കാവിൽ മീൻവില്പന നടത്തുന്ന എ മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയുന്ന കൊല്ലം സ്വദേശി ശ്രീകുമാർ രഘുനാഥൻ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. തുക തിരികെ ആവശ്യപ്പെടുമ്പോൾ കരിമ്പ സ്വദേശിയും അകത്തേത്തറയിൽ താമസക്കാരനുമായ നിർമാതാവ് ഒഴിഞ്ഞുമാറുന്നുവെന്നാണ് പരാതി. താൻ നൽകിയ 70 ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ […]Read More
സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. താരനിരയും സംവിധായകന്റെ മുന്‍സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ ‘ജയ ജയ ജയ ജയ ഹേ’യുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ‘ഗുരുവായൂരമ്പല നടയില്‍’ നാല് […]Read More
National
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്ക്; ഇത്തവണത്തെ നടൻ ഇദ്ദേഹമാണ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്കെന്ന് വിവരം. ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2019ലും നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്‌പദമാക്കി ബോളിവുഡിൽ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. ‘പിഎം നരേന്ദ്രമോദി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തിൽഎത്തിയത്. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേർന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകർക്കിടയിൽ കടുത്ത വിമർശനങ്ങളുണ്ടാക്കിയിരുന്നു. പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം സത്യരാജ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നുവെന്നാണ് […]Read More
വിപിൻ ദാസ് സംവിധാനം ചെയ്ത് തിയേറ്ററിൽ വിജയകരമായ പ്രദർശനം തുടരുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ.’ പൃഥ്വിരാജ്, ബേസിൽ ജോസഫ് തുടങ്ങിയ വൺ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂർ അമ്പല നടയിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ. യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന സെറ്റിൽ പ്രാർത്ഥിച്ചു മടങ്ങുന്ന സ്ത്രീയുടെ വീഡിയോയാണ് വിപിൻ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിരവധി ആളുകൾ സെറ്റിൽ പ്രാർത്ഥിക്കാറുണ്ടെന്ന് നടൻ സിജു സണ്ണി അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിലൊരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് […]Read More