പുൽപള്ളി: ഇനിയും കാത്തിരുന്നാൽ കൃഷി നശിക്കുമെന്നതിനാൽ നെല്ല് മൂപ്പെത്തും മുൻപ് കൊയ്ത്ത് ആരംഭിച്ച് കർഷകർ. കനത്ത വരൾച്ചയിൽ ജലസേചനത്തിന്റെ അഭാവത്താൽ നെൽചെടികൾ വളർച്ചയെത്താത്തതിനെത്തുടർന്നാണ് കൊയ്ത്തിന്റെ സമയം വൈകിയത്. തുടർ ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇനിയും കാത്തിരിപ്പു തുടർന്നാൽ കൃഷി നശിക്കും. ഇതോടെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലെ വയലുകളിൽ കൃഷിയിറക്കിയ കർഷകർ നേരത്തേ തന്നെ കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ശക്തമായ വരൾച്ചയായിരുന്നു മുൻ മാസങ്ങളിൽ. ഇതേത്തുടർന്ന് വിവിധ കൃഷികൾ പലയിടത്തും നശിച്ചു. കബനി […]Read More
Tags :farmers
പാലക്കാട്: സംസ്ഥാനത്ത് മാമ്പഴ ഉത്പാദനത്തിൽ വൻ പ്രതിസന്ധി. കേരളത്തിന്റെ മാംഗോ സിറ്റിയെന്ന് അറിയപ്പെടുന്ന മുതലമടയിൽ കാലാവസ്ഥാവ്യതിയാനം കാരണം നല്ല വിളവ് ലഭിക്കാത്ത സാഹചര്യമാണ്. സീസണിൽ 500 കോടിയുടെ വിറ്റുവരവുണ്ടായിരുന്ന മേഖലയിലിത്തവണ എഴുപത് ശതമാനം കുറവാണുണ്ടായത്. വിദേശത്തേക്കുള്ള കയറ്റുമതിയും നിലച്ചതോടെ പല കർഷകരും മാവുകൾ വെട്ടി മറ്റു കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ്. ജാഫർ എന്ന കർഷകന്റെ മാവിൻ തോട്ടത്തിൽനിന്നും നിന്ന് ഓരോ സീസണിലും ചുരുങ്ങിയത് 100 ടൺ മാമ്പഴമെങ്കിലും കിട്ടുമായിരുന്നു. ഇത്തവണ അത് ഒറ്റയടിയ്ക്ക് 25 ടൺ ആയി. […]Read More