Tags :exam

National

ഇനി മലയാളത്തിൽ പഠിച്ച് ഡോക്ടറാകാം; എംബിബിഎസ് പഠനം ഇനി പ്രാദേശിക ഭാഷയിലും

ന്യൂഡല്‍ഹി: മലയാളം ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതൽ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് (എന്‍എംസി) പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അദ്ധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ ഇം​ഗ്ലീഷിനൊപ്പം മലയാളത്തിലുമാകാം. മലയാളം, ഹിന്ദി, അസാമീസ്,ബം​ഗ്ല, ​ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയംമാറ്റം. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി […]Read More

kerala

കുട്ടികൾ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷ എഴുതാം; ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓൺ ഡിമാൻഡ്’

കല്‍പ്പറ്റ: വയനാട് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കും. സര്‍വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം. നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുക. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം […]Read More

National

സിയുഇടി യുജി ഫലം പ്രഖ്യാപിച്ചു; എന്‍ടിഎ വെബ്‌സൈറ്റില്‍ ഫലം അറിയാം

ന്യൂഡല്‍ഹി: 2024 സിയുഇടി യുജി ഫലം പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). ഉദ്യോഗാര്‍ത്ഥികള്‍ക്ക് exams.nta.ac.in/CUET-UG എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം. പരീക്ഷാ ഫലം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജൂണ്‍ 30-ന് പരീക്ഷാ ഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്കിങ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് സിയുഇടി യുജി ഫലം വൈകുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് യുജിസി നെറ്റ്, സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷകളും റദ്ദാക്കിയിരുന്നു. മെയ് 15, 16, 17, […]Read More

job

കുടുംബ കോടതിയിൽ നിയമനം; അവസാന തീയതി ആഗസ്റ്റ് ഒന്ന്

പുനലൂര്‍ ഫാമിലി കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്കും, പരവൂര്‍ ഫാമിലി കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന തസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി ആഗസ്റ്റ് ഒന്ന്Read More

kerala

പേപ്പർ നോക്കിയ അദ്ധ്യാപകന് കണക്കുകൂട്ടൽ തെറ്റി; ഗുരുതര പിഴവിൽ വിദ്യാർത്ഥിക്ക് ഫുൾ എ

കണ്ണൂര്‍: കണ്ണൂരിൽ എസ്എസ്എൽസി മൂല്യനിർണയം നടത്തിയ അധ്യാപകന് കണക്കുകൂട്ടൽ പിഴച്ചു. ഗുരുതര വീഴ്ചയിൽ പത്താംക്ലാസ്സുകാരന് എ പ്ലസ് നഷ്ടമായി. ബയോളജി പേപ്പറിന്റെ മൂല്യനിര്ണയത്തിലാണ് പിഴവുണ്ടായത്. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെടുകയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്നപ്പോൾ വിദ്യാര്‍ത്ഥിക്ക് നഷ്ടമായി. കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 30 എന്നാണ് […]Read More

job

റെയിൽവേയിൽ ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം; അപേക്ഷിക്കേണ്ടതിങ്ങനെ

റെയിൽവേയിൽ ജോലി നേടാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. ആകെ 42 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. എഇഇ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും. […]Read More