Tags :employs strike

kerala

മിൽമയിലെ തൊഴിലാളി സമരം ഒത്തു തീർപ്പായി; പാൽ വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മിൽമ തിരുവനന്തപുരം മേലഖയിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പായി. ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സംയുക്ത ട്രേഡ്‌ യൂനിയൻ തിങ്കളാഴ്ച സമരം ആരംഭിച്ചത്‌. ഇതോടെ ചൊവ്വാഴ്ച രാവിലെ സ്തംഭിച്ച പാൽ വിതരണം രാത്രി വൈകി പുനരാരംഭിച്ചു. മിൽമ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടർ പി.മുരളി, മിൽമയിലെ ഐ.എൻ.ടി.യു.സി. യൂണിയനെ പ്രതിനിധാനംചെയ്ത് വി.ജെ.ജോസഫ്‌, […]Read More