തൃശൂര്‍: ഗുരുവായൂർ അമ്പലത്തിൽ ആനകളെ പ്രതീകാത്മകമായി നടയിരുത്തുന്നതിലൂടെ ദേവസ്വത്തിന് ലഭിച്ചത് 5.75 കോടി രൂപ. 2003 മുതലുളള കണക്ക് പ്രകാരമാണിത്. ആനയെ പ്രതീകാത്മകമായി നടയിരുത്താൻ 10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇതിന് മുൻപ് ആനകളെ പ്രതീകാത്മകമായി നടയിരുത്തി തുടങ്ങിയത് എന്നാണന്നോ, അതിനായി എത്ര രൂപയാണ് വാങ്ങിയിരുന്നതെന്നോ ദേവസ്വത്തിന് അറിയില്ല. വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ മാത്രം ഗുരുവായൂരിൽ ആനയെ നടയിരുത്താം. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 38 ആനകളാണ് ഗുരുവായൂരിലുളളത്. ആനകൾ ചരിഞ്ഞാൽ കൊമ്പുകൾ വനംവകുപ്പിന് കൈമാറും. ആനകളെ എഴുന്നള്ളിക്കാൻ […]Read More
Tags :elephant
kerala
പെരിങ്ങല്‍ക്കുത്തില്‍ പള്ളി ആക്രമിച്ച് കാട്ടാനക്കൂട്ടം; വാതില്‍ തകര്‍ത്ത് അകത്ത് കയറി, ഉപകരണങ്ങളടക്കം നശിപ്പിച്ചു
ചാലക്കുടി: പെരിങ്ങല്‍കുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം പള്ളിയില്‍ നാശനഷ്ടങ്ങള്‍ വരുത്തി. കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ കീഴിലുള്ള 75 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്. വനമേഖലയിലല്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആനകൂട്ടം അള്‍ത്താരയിലെ ബലിപീഠം മറിച്ചിട്ടു. ഫാന്‍, മൈക്ക്, സ്പീക്കര്‍, കസേരകള്‍ തുടങ്ങിയവയും നശിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പള്ളിയിലാണ് ആനകൂട്ടം നാശനഷ്ടങ്ങള്‍ വരുത്തിയത്. ഞായറാഴ്ച മാത്രമാണ് ഇവിടെ ആരാധനയുള്ളത്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാന്‍ […]Read More