Tags :electricity-bill

kerala

ഓൺലൈൻ വഴിയാണോ കറന്റ് ബില്ല് അടയ്ക്കുന്നത് ? ഫ്രണ്ട്‌സ്, അക്ഷയ കേന്ദ്രങ്ങൾ വഴി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വെെദ്യുതി ബിൽ തുക സ്വീകരിക്കുന്നത് നിർത്തലാക്കി കെഎസ്ഇബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. വെെദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ […]Read More

kerala

വൈദ്യുതി ബിൽ കുറഞ്ഞാൽ അമ്പരക്കേണ്ട; കാരണം ഇതാണ്, മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി . ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിൽ കുറയ്ക്കുമെന്ന് കെഎസ്ഇബി ഫേസ്ബുക്കിൽ പറഞ്ഞു. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ തുക കെഎസ്ഇബിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്.) വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് […]Read More

kerala

ഒറ്റമുറി വീടിന് 50000 രൂപ കറന്റ് ബില്ല് വന്ന സംഭവം; അന്വേഷണം നടത്തുമെന്ന്

ഇടുക്കി: വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വട്ടപ്പതാൽ സ്വദേശി അന്നമ്മയെന്ന വയോധികയ്ക്ക് 50000 രൂപ കറന്റ് ബില്ല് വന്ന സംഭവത്തിൽ ഇടപെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അരലക്ഷം രൂപ വൈദ്യുതി ബില്ല് വന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്കാണ് അൻപതിനായിരം രൂപയുടെ വൈദ്യുതി ബിൽ നൽകി കെ എസ് ഇ ബി ഞെട്ടിച്ചത്. വാഗമൺ വട്ടപ്പതാൽ സ്വദേശി അന്നമ്മയ്ക്കാണ് കെ […]Read More