ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാർജ്ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; വീടിന് തീപിടിച്ചു, അന്വേഷണമാവശ്യപ്പെട്ട് വീട്ടുകാർ
അഹമ്മദാബാദ്: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാർജ്ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതോടെ വീടിനും തീപിടിച്ചു. ബവസ്കന്ത സ്വദേശിയായ മഹേഷിന്റെ ഇലക്ട്രിക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇയാളുടെ വീടിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്. അതേസമയം, ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. പതിനഞ്ചുമാസം മുമ്പാണ് മഹേഷ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ഒരുലക്ഷം രൂപയ്ക്കടുത്ത് വില നൽകിയാണ് ഇയാൾ വാഹനം സ്വന്തമാക്കിയത്. മഹേഷിന്റെ മകൾ സ്കൂട്ടറിൽ നിന്ന് ബാറ്ററി ഇളക്കിയെടുത്തശേഷം വീട്ടിനുള്ളിൽ വച്ച് ചാർജുചെയ്യുമ്പോഴായിരുന്നു പൊട്ടിത്തെറി. ചാർജുചെയ്യാൽ […]Read More