കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചത്. 348 തപാല്‍ […]Read More
Tags :election
National
സുരേഷ്‌ഗോപിയുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ വീഴ്ച പറ്റി; പത്മജ ബിജെപിയിൽ ചേർന്നത് തോൽവിക്ക് കാരണമായിട്ടില്ലെന്നും
ന്യൂഡൽഹി: തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതാപനും പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പത്മജ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. രാഹുൽ വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്ക മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. തോല്‍വിയെ കുറിച്ച് ചോദിക്കാനാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. തന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നുവെന്നും മുരളീധരൻ ദില്ലിയിൽ പറഞ്ഞു. തൃശ്ശൂരില്‍ ക്രൈസ്തവ […]Read More
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നിറംകെട്ട വിജയത്തിന് പിന്നാലെ ബിജെപിയിൽ അഴിച്ചുപണി. ജെ പി നദ്ദ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ നിന്നും മാറുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ പാർട്ടി അധ്യക്ഷനാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 400 സീറ്റ് പ്രതീക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പാർട്ടി സംഘടനാ തലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങുന്നത്. സ്ഥാനമൊഴിയുന്ന ദേശീയ അധ്യക്ഷനെ രാജ്യസഭാ നേതാവാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ പുതിയ സർക്കാർ […]Read More
kerala
ജനങ്ങൾക്കിത് ആകാംഷയുടെ മണിക്കൂറുകൾ; രാവിലെ ഒമ്പതുമണിയോടെ ആദ്യ ഫലസൂചനയെത്തും; തലസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രം
തിരുവനന്തപുരം: ഏഴ് ഘട്ടങ്ങളായി നടത്തിയ രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധികത്തിരിക്കുകയാണ് ജനങ്ങളും രാഷ്ട്രീയ നേതാക്കളും. ഭരണം ലഭിക്കുമോ എന്ന ചിന്തയിൽ നേതാക്കൾ തുടർന്നുള്ള മണിക്കൂർ തള്ളി നീക്കുമ്പോൾ അടുത്ത അഞ്ച് വർഷം തങ്ങളെ ആര് ബഹ്‌റിക്കുമെന്ന ചിന്തയാണ് ജനങ്ങളിൽ. രാവിലെ ഒമ്പതുമണിയോടെ ആദ്യഫല സൂചനകൾ എത്തിത്തുടങ്ങുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുവനന്തപുരം മാര്‍ഇവാനിയോസ് […]Read More
National
Politics
കനയ്യ കുമാറിനെതിരെ ആക്രമണം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖത്തടിച്ചു, ദേഹത്ത് മഷിയൊഴിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. വെള്ളിയാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂര്‍ പ്രദേശത്ത് പ്രചരണത്തിനിടെയാണ് സംഭവം. ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ആക്രമിക്കുകയും കനയ്യ കുമാറിന് നേര്‍ക്ക് കറുത്ത മഷി എറിയുകയുമായിരുന്നു. ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണം നടത്തിയവരില്‍ രണ്ട് പേര്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചു. രാജ്യത്തെ തകര്‍ക്കുന്നതിനെക്കുറിച്ച് മുദ്രാവാക്യം വിളിച്ചതിനാലും ഇന്ത്യന്‍ സൈന്യത്തിനെതിരെ സംസാരിച്ചതിനാലുമാണ് തങ്ങള്‍ അങ്ങനെ ചെയ്തതെന്ന് വിളിച്ച് പറയുന്ന വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. അക്രമികള്‍ തന്നെയാണ് വീഡിയോ […]Read More
kerala
Politics
വാർഡ് പുനർനിർണയത്തിനൊരുങ്ങി സംസ്ഥാന സർക്കാർ; ഓർഡിനൻസ് കൊണ്ടുവരുന്നകാര്യം പരിഗണനയിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തിൽ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓൺലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരുവാർഡ് എന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം. നിലവിൽ ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ 23 വാർഡുകളുമാണുള്ളത്. പുനർനിർണയിക്കുന്നതോടെ 14 മുതൽ 24 […]Read More