Tags :EGG

World

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കം മൂത്തതോടെ കയ്യാങ്കളി; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. കാദിർ മർകസ് എന്ന യുവാവിനാണ് കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തർക്കത്തിൽ ജീവൻ നഷ്ടമായത്. ജൂലൈ 24 -ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് കോഴിയാണോ ആദ്യമുണ്ടായത് […]Read More

National

മലയാളികൾക്ക് പ്രിയം നോണ്‍വെജ്ജിനോട്; കൂടുതല്‍ പണം ചെലവഴിച്ചത് ഇറച്ചിക്കും മീനിനും മുട്ടയ്ക്കും, റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് നോണ്‍വെജ്ജിനോട് ഏറ്റവും പ്രിയം മലയാളികള്‍ക്ക്. മുട്ട, മത്സ്യം, മാംസം തുടങ്ങി സസ്യേതര വിഭാഗത്തിനായാണ് കേരളം ഭക്ഷണച്ചെലവിൻ്റെ ഏറ്റവും കൂടുതൽ വിഹിതം ചെലവഴിച്ചതെന്ന് കേന്ദ്രം അടുത്തിടെ പുറത്തുവിട്ട 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വെ ഫലത്തിൽ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ തങ്ങളുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം സസ്യേതര വിഭാഗത്തിനായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളിൽ ഇത് 19.8 ശതമാനവുമാണ്. ഈ വിഭാഗത്തില്‍ അസം രണ്ടാം സ്ഥാനത്തും (20 ശതമാനം) പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ് (18.9 […]Read More

National

ഒരു മുട്ട അധികം വേണമെന്ന് ഭർത്താവ്, തരില്ലെന്ന് ഭാര്യ; പുഴുങ്ങിയ കോഴിമുട്ടയുടെ പേരിൽ

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ടയുടെ പേരിലെ തകർക്കത്തിനൊടുവിൽ ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ ഇരുവരും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൂജയും അനില്‍കുമാറും നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികം വേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് […]Read More

Health

ദിവസം ഒന്നിൽ കൂടുതൽ മുട്ട കഴിക്കുന്നവരാണോ? അമിതമായാൽ മുട്ടയും അപകടം!

ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസവും മുട്ട കഴിക്കണമെന്ന് പലരും പറയാറുണ്ട്. ഒരു മുട്ടയില്‍ ഏകദേശം ഏഴ് ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, അഞ്ച് ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മുട്ട ഉപദ്രവകാരിയാകുന്നത് എങ്ങനെ? പ്രതിദിനം നിര്‍ദേശിക്കപ്പെടുന്ന 186 മില്ലിഗ്രാം കൊളസ്ട്രോളിന്റെ പകുതിയിലധികം ഒരു മുട്ടയില്‍ ഉണ്ട്. അതിനാല്‍, പ്രതിദിനം അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് […]Read More