Tags :earthquake

kerala

‘കോന്നിയില്‍ മുഴക്കം ഉണ്ടായിട്ടില്ല’- വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ശിക്ഷയെന്ന് കലക്ടര്‍

പത്തനംതിട്ട: കോന്നിയില്‍ മുഴക്കം കേട്ടതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നു വ്യക്തമാക്കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരേയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ കുറിപ്പ് കോന്നി താലൂക്കില്‍ കോന്നി താഴം വില്ലേജില്‍ വെട്ടൂര്‍ എന്ന സ്ഥലത്ത് രാവിലെ ഒരു മുഴക്കം കേട്ടു എന്നതു സംബന്ധിച്ചു അന്വേഷണം നടത്തി. ഇപ്രകാരം ഒരു മുഴക്കം ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമായത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. പൊതു ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെന്നുവര്‍ക്കെതിരെ […]Read More

kerala

വയനാട്ടിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ ഇടിമുഴക്കവും പ്രകമ്പനവും; സ്‌കൂളുകൾക്ക് അവധി

വയനാട്: വയനാട്ടിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കവും പ്രകമ്പനവും പോലുള്ള ശബ്ദം ഉയർന്നത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ ഭൂമികുലുക്കം ഉണ്ടായത്. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പിണങ്ങോട്, കുറിച്യർമല അംബ എന്നിവിടങ്ങളിലും വിറയിൽ അനുഭവപ്പെട്ടതായി വിവരം. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിൻ്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്. നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ RARS പ്രദേശങ്ങളിൽ […]Read More