മുംബൈ: താനെ പോലീസ് എട്ട് വർഷം മുൻപ് പിടികൂടിയ 2000 കോടിയുടെ മയക്കുമരുന്ന് കേസിൽ പ്രതിസ്ഥാനത്തുനിന്ന് ബോളിവുഡ് നടി മമത കുൽക്കർണിയെ ഒഴിവാക്കി. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി. ഇവർക്കെതിരേ ആരോപണം മാത്രമാണുള്ളതെന്നും തെളിവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മമത കുൽക്കർണി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.Read More
Tags :drug case
കാഞ്ഞങ്ങാട്: കാസർഗോഡ് 23 ഗ്രാം മെത്താഫിറ്റമിനും 10 ഗ്രാം കഞ്ചാവും പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കാസർഗോഡ് കാനത്തുങ്കര സ്വദേശി മുഹമ്മദ് ഹനീഫ് കെ ആണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ അമൽ രാജൻ ആണ് റെയ്ഡിന് നേതൃത്വം നൽകിയത്. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുറിയോ, ജനാർദ്ദനൻ കെ എ, പ്രിവന്റീവ് ഓഫീസർമാരായ […]Read More