Tags :driver

kerala

കുടുംബം നോക്കാൻ വിഴിഞ്ഞത്ത് രാത്രികാലങ്ങളിൽ ഡ്രൈവർ; വിദ്യാർത്ഥിയ്ക്ക് ശമ്പളം നൽകാതെ സ്വകാര്യ കമ്പനി;

തിരുവനന്തപുരം: രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. കുടുംബം പുലർത്താനായി ആയിരുന്നു വിദ്യാർത്ഥി രാത്രികാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്നത്. തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൽസ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി ജില്ലാ ലേബർ ഓഫീസർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ഒറ്റശേഖരമംഗലം സ്വദേശി എ എസ് അഭിജിത് ആണ് പരാതിക്കാരൻ. […]Read More

kerala

കെ എസ് ആർ ടി സി ബസിന്റെ ഡ്രൈംവിം​ഗ് സീറ്റിലും നിഷ ബർക്കത്ത്

കെ എസ് ആർ ടി സി ബസ് ഓടിക്കാനായില്ലെങ്കിലും ഡ്രൈവിം​ഗ് സീറ്റിലിരുന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്ന ബർക്കത്ത് നിഷയുടെ ആ​ഗ്രഹവും സഫലമായി. ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാറിന് നിഷ ബർക്കത്ത് നൽകിയ അപേക്ഷയിൽ മന്ത്രി അനുഭാവപൂർണമായ നിലപാടെടുത്തതോടെയാണ് പി എസ് സിയുടെ ഡ്രൈവർ പരീക്ഷകളിൽ വനിതകൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കിയ നിഷക്ക് തന്റെ ആ​ഗ്രഹം സഫലമായത്. ത‍ൃശൂർ ഡിപ്പോയിലെത്തി ഫോട്ടോയെടുത്താൻ അനുമതി നൽകിയെന്ന് ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാർ നിഷയെ അറിയിക്കുകയായിരുന്നു. ജൂൺ […]Read More