Tags :donald-trump

World

ടെസ്‌ല കാർ ഇനി വൈറ്റ് ഹൗസിൽ ഉണ്ടാകില്ല: ഡൊണൾഡ് ട്രംപ്

വാഷിങ്ടൺ: ഡൊണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെ വിമർശിച്ച ഇലോൺ മസ്കുമായുള്ള തർക്കം നിലനിൽക്കവേയാണ് ട്രംപിന്റെ ഈ നീക്കം. ടെസ്‌ല കാർ മസ്ക് സമ്മാനമായി നൽകിയതല്ലെന്നും കാറിന്റെ യഥാർത്ഥ വില നൽകിയാണ് വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കി.Read More

Blog

തിരഞ്ഞെടുപ്പിൽ തന്റെ സഹായമില്ലായിരുന്നെങ്കിൽ ട്രംപ് തോറ്റുപോകുമായിരുന്നു: ഇലോൺ മസ്‌ക്

വാഷിങ്ടൻ: 2024 ലെ തിരഞ്ഞെടുപ്പിൽ തന്റെ സഹായമില്ലായിരുന്നെങ്കിൽ ട്രംപ് തോറ്റുപോയേനെ. ട്രംപ് നന്ദികേട് പറയുന്നു. ഇലോൺ മസ്‌ക് പറഞ്ഞു. ട്രംപിന്റെ നികുതി നിയമത്തിനെതിരെയുള്ള മസ്കിന്റെ വിമർശനത്തിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മസ്ക്കിന്റെ പ്രതികരണം. നികുതി നിയമം തന്നെ കാണിക്കാതെ അതിവേഗം പാസാക്കി എന്ന് മസ്‌ക് ആരോപിച്ചു. മസ്കിന്റെ വിമർശനത്തിൽ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചു. മസ്കുമായുള്ള മികച്ച ബന്ധം തുടരുമെന്നതിൽ ഉറപ്ലില്ലെന്നും ട്രംപ് പറഞ്ഞു.Read More

World

അനുവാദമില്ലാതെ ടൈറ്റാനിക്കിലെ ഗാനമെടുത്തു; ഡോണൾഡ് ട്രംപിനെതിരെ പരാതിയുമായി ഗായിക

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പരാതിയുമായി കനേഡിയൻ ഗായിക സെലിൻ ഡിയോൺ. അനുവാദമില്ലാതെ തന്റെ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടി കാട്ടിയാണ് ഗായിക രംഗത്ത് വന്നിരിക്കുന്നത്. 1997 ലെ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനമാണ് ട്രംപ് എടുത്തത്. മൊണ്ടാനയിലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാനം ഉപയോഗിച്ചത്. അതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് സെലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അഞ്ച് തവണ ഗ്രാമി ജേതാവായ സെലിൻ ഡിയോണിന്റെ ഏറ്റവും പ്രശസ്തമായ […]Read More

World

ഡോണൾഡ് ട്രംപിനെതിരെ വെടിയുതിർത്ത് ഇരുപതുകാരൻ; സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തു

വാഷിങ്ടൻ: പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പിൽ പരിക്കേറ്റ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപിന്റെ പരിക്ക് ​ഗുരുതരമായിരുന്നില്ല. പ്രാഥമിക ചികിത്സകൾക്ക് ശേഷം ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രചാരണ പരിപാടികളിൽ മാറ്റമില്ല എന്നാണ് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം വ്യക്തമാക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കും. അതേസമയം, ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ […]Read More

World

നീണ്ട ഇടവേളക്ക് വേഷം ഡൊണാൾഡ് ട്രംപ് വീണ്ടും എക്സ് പ്ലാറ്റ്ഫോമിൽ; ട്രംപിന്റെ തത്സമയ

യുഎസിന്റെ മുൻ പ്രസിഡന്റും ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായുള്ള ചർച്ച എക്സ് പ്ലാറ്റഫോമിൽ സ്ട്രീം ചെയ്യും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ട്രംപ് എക്‌സില്‍ തിരികെയെത്തുന്നു എന്ന പ്രത്യേകതയും ഈ പരിപാടിയ്ക്കുണ്ട്. എക്‌സിലൂടെ തത്സമയം പരിപാടി സ്ട്രീം ചെയ്യും. സ്വതന്ത്ര സ്ഥാനാര്‍ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായും സമാനമായ പരിപാടി എക്‌സ് ആസൂത്രണം ചെയ്യുന്നുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും എക്‌സ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് നിരസിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ […]Read More