Tags :domestic-animal

kerala

പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു; തിരികെ കാട്ടിലേക്ക് വിടും

പാലക്കാട്: കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി. ആര്‍ആര്‍ടി സംഘമാണ് പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ കൂട്ടിലാക്കിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. മയക്കുവെടി വച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. തുടര്‍ന്ന് സാഹസികമായി ഇതിനെ കൂട്ടിലാക്കുകയായിരുന്നു. പുലിയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് വിവരം. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം ആളുകൾ അറിയുന്നത്.പ്രദേശത്ത് […]Read More

kerala

മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച്

തൃശ്ശൂർ: തൃശ്ശൂരിൽ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടി സാമൂഹിക വിരുദ്ധർ. വീടിനോട് ചേർന്നുള്ള പറമ്പിൽ കെട്ടിയിരുന്ന പോത്തിന്റെ വാൽ അജ്ഞാതർ മുറിച്ച് കളയുകയായിരുന്നു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീഖിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത് രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. […]Read More