Tags :Dog

kerala

കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുന്നത് മൃതശരീരഭാഗങ്ങൾ നൽകി; മദ്യം കുടിച്ച് ആൽക്കഹോൾ ഡോഗുകളും പരുവപ്പെടും;

വയനാട് ദുരന്ത ഭൂമിയിൽ ജീവൻറെ അനക്കവും ചെളിയിൽ പൂണ്ടുപൂണ്ടുപോയ മൃതദേഹങ്ങളും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കൊപ്പം നായ്ക്കളും എത്തിയിരുന്നു. കേരള പോലീസിന്റെയും ഇന്ത്യൻ സൈന്യത്തിന്റെയും കർണാടക -തമിഴ്നാട് പോലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകൾ ദുരന്തമേഖലയിൽ എത്തി. കേരളാ പൊലീസിന്റെ ബെൽജിയൻ മലിന്വ ജനുസ്സിൽപ്പെട്ട മായ, മര്‍ഫി, ഏയ്ഞ്ചല്‍, ഇന്ത്യൻ സൈന്യത്തിന്റെ ജാക്കി, ഡിക്സി, സാറ എന്നീ കഡാവർ നായകൾ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ദൗത്യത്തിൽ മികച്ച സേവനമാണ് നടത്തിയത് എന്ന് പറയാതെ വയ്യ. എന്നാൽ, ഈ ട്രേഡിലുള്ള ഡോഗുകൾ […]Read More

National

വീട്ടിൽ കിടന്നുറങ്ങിയ വൃദ്ധയെ തെരുവ് നായകൾ കടിച്ചുകൊന്നു; ശരീരഭാ​ഗങ്ങൾ പലയിടത്തായി

ഹൈദരാബാദ്: വീട്ടിൽ കിടന്നുറങ്ങിയ വൃദ്ധയെ തെരുവ് നായകൾ കടിച്ചുകൊന്നു. ആന്ധ്രയിലെ രാജണ്ണ സിർസില്ല ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് എൺപത്തിരണ്ടുകാരിയെ തെരുവ് നായകൾ കടിച്ചുകീറിയത്. കഴിഞ്ഞ കുറേകാലമായി കിടപ്പിലായിരുന്ന വയോധിക കുടിലിൽ ഉറങ്ങിക്കിടന്ന സമയത്താണ് ഒരു കൂട്ടം നായകൾ ആക്രമിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ട വയോധികയുടെ ശരീരഭാഗങ്ങൾ നായകൾ കടിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുടിലിന് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കൾ വ്യാഴാഴ്ച പുലർച്ചയോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അവരുടെ മകന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. […]Read More

kerala

നായ വാലാട്ടുന്നത് വഴി പ്രകടിപ്പിക്കുന്നത് സ്നേഹം ? നായ്ക്കളുടെ ശരീരഭാഷകൾ ഇങ്ങനെ

നായകളെ എല്ലാവർക്കും ഇഷ്ടമാണ്. അവർ ഉടമകളോട് കാണിക്കുന്ന സ്നേഹമൊന്നും മറ്റൊരു വളർത്തുമൃഗവും കാണിക്കാറില്ല. നായകളുടെ സ്നേഹപ്രകടനത്തിന്റെ കാഴ്ചകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. നായ്ക്കൾക്ക് മനുഷ്യരെപ്പോലെ സങ്കീർണ്ണമായ വികാരങ്ങൾ അനുഭവിക്കാനും പങ്ക് വയ്ക്കാനും കഴിവില്ല എന്ന് പഠനങ്ങൾ പലതും പറയുന്നുണ്ടെങ്കിലും നായകളുടെ ഉടമകൾക്ക് പക്ഷെ അതിന് നേരെ വിപരീതമായ അനുഭവങ്ങളാണ് പറയാൻ ഉള്ളത്. ഉദാഹരണത്തിന് ഉടമകളെ നക്കുന്നത് നായ്ക്കൾക്ക് സ്വാഭാവികമായി വരുന്ന വൈകാരിക പ്രതികരണമാണ്. അത് ഉടമയോടുള്ള അവയുടെ നന്ദി പ്രകടിപ്പിക്കുന്നതോ വാത്സല്യം പ്രകടിപ്പിക്കുന്നതോ ശ്രദ്ധ തേടുന്നതിനോ ഉള്ള […]Read More

kerala

വളര്‍ത്തുനായ കടിച്ചതിന് സ്വയം ചികിത്സ; ഹോമിയോ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംലത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. പേവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുന്‍പ് വളര്‍ത്തുനായ യുവതിയെ കടിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തിരുന്നു.Read More

National

ജഡ്ജിയുടെ വളർത്തുനായയെ കാണാതായി; വീട്ടുകാരും അയൽക്കാരും തമ്മിൽ തർക്കം, കൊല്ലുമെന്ന് ഭീഷണിയും; നിരവധി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജഡ്ജിയുടെ വളർത്തുനായയെ ചൊല്ലി ജഡ്ജിയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ വാക്ക്പോര്. അയൽക്കാരാണ് നായയെ കാണാതായതിന് പിന്നിലെന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്. ജഡ്‌ജിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹർദോയിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്‌റേലിയിലെ സൺസിറ്റി കോളനിയിലാണ് ജഡ്ജിയും കുടുംബവും താമസിക്കുന്നത്. ന്യായാധിപന്റെ കുടുംബവും അയൽക്കാരൻറെ കുടുംബവും തമ്മിൽ […]Read More

kerala

മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു, കടിയേറ്റവർക്ക് വാക്സിനേഷൻ

കൊച്ചി: മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ ന​ഗരസഭ അടിയന്തര യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ന​ഗരസഭ അധികൃതർ സൂചിപ്പിച്ചു. കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ […]Read More