Tags :DELHI

National

ആറു വർഷത്തിനിടെ ഡൽഹിയിൽ ശു​ദ്ധവായു എത്തിയ ദിവസങ്ങൾ; രാജ്യ തലസ്ഥാനത്തെ എയർ ക്വാളിറ്റി

ന്യൂഡൽഹി: രാജ്യതലസ്ഥാനം കഴിഞ്ഞ ആറു വർഷത്തിനിടെ ശുദ്ധവായി ശ്വസിച്ച എട്ടുമാസങ്ങളാണ് കടന്നു പോയതെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ്. ജനുവരി 1 മുതൽ ഓഗസ്റ്റ് 8 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് തൃപ്തികരമായ നിലയിലെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഡൽ​​ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 53 ആയിരുന്നു. ഈ മൺസൂൺ സീസണിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയ്ക്ക് ഡൽഹി സാക്ഷ്യം വഹിച്ച സാഹചര്യത്തിലാണ് വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടത്. 2018 മുതൽ 2024 […]Read More

National

എഐസിസിക്ക് സ്വന്തമായി ആസ്ഥാനം; സർക്കാർ അനുമതി ലഭിച്ചാൽ ഇന്ദിരാ ഭവന്റെ ഉ​ദ്ഘാടനം വരുന്ന

ന്യൂഡൽഹി: വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ കോൺ​ഗ്രസിന്റെ സ്വന്തം ആസ്ഥാന മന്ദിരത്തിന്റെ ഉ​ദ്ഘാടനം നടന്നേക്കുമെന്ന് റിപ്പോർട്ട്. കോട്ല മാർഗിലെ 9A യിൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി. സർക്കാർ അനുമതി കൂടി ലഭിച്ചാൽ കഴിഞ്ഞ 46 വർഷമായി പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിൽ നിന്നും കോട്ല മാർഗിലെ ഇന്ദിര ഭവനിലേക്ക് കോൺ​ഗ്രസ് ആസ്ഥാനം മാറും. കേന്ദ്ര സർക്കാർ കൈമാറിയ ഭൂമിയിലാണ് പുതിയ പാർട്ടി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. 2016 ലാണ് കോട്ല മാർഗിലെ എ.ഐ.സി.സി ആസ്ഥാനത്തിന്റെ പണി […]Read More

National

റെക്കോർഡ് ഇടാൻ കേസ് വേണ്ട; തെരുവ് കച്ചവടക്കാരനെതിരെയുള്ള പുതിയ നിയമപ്രകാരമുള്ള ആദ്യ കേസ്

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യകേസ് റദ്ദാക്കി ഡൽഹി പൊലീസ്. തലസ്ഥാനത്ത് ആയിരുന്നു ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്‌തത്‌. റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്‌ഐആര്‍ പരിശോധിച്ചശേഷം ഒഴിവാക്കിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നിലവിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതു മധ്യപ്രദേശിലെ ഗ്വാളിയറില്‍നിന്നാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗ്വാളിയാറില്‍ മോട്ടർ സൈക്കിൾ […]Read More

National

ഡൽ​ഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽ​ഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇന്ന് 44.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഉയർന്ന താപനില. ഈ വർഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയാണിത്. ഉഷ്ണതരം​ഗം രൂക്ഷമായതോടെ ഡൽ​ഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംഗേഷ്പൂർ, പിതാംപുര പ്രദേശങ്ങളിൽ യഥാക്രമം 47.7 ഡിഗ്രി സെൽഷ്യസും 47 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ആയനഗറിൽ ഉയർന്ന താപനില 46.4 ഡിഗ്രി സെൽഷ്യസും പാലം, റിഡ്ജ് എന്നിവിടങ്ങളിൽ യഥാക്രമം 45.1 ഡിഗ്രി സെൽഷ്യസും 45.9 ഡിഗ്രി സെൽഷ്യസും ഉയർന്നു. 25 മുതൽ […]Read More

National

ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തു. ഇഡി സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കേസില്‍ എഎപിയെയും പ്രതി ചേര്‍ത്തതായി അറിയിച്ചത്. ഇന്നു സമര്‍പ്പിച്ച എട്ടാം കുറ്റപത്രത്തിലാണ് കെജരിവാളിനൊപ്പം എഎപിയെയും പ്രതി ചേര്‍ത്തത്. മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി […]Read More

National

‍ഡൽ​ഹിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണിസന്ദേശം. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിമാനത്താവളത്തിന് പുറമേ ബുരാരി ആശുപത്രി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തി. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ബുരാരി ആശുപത്രിയില്‍ ബോംബ് സന്ദേശം ലഭിച്ചതെന്നും ലോക്കല്‍ പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെന്നും നോര്‍ത്ത് ഡല്‍ഹി ഡി.സി.പി. അറിയിച്ചു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് […]Read More