മലപ്പുറം: ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം.Read More
Tags :DEATH
kerala
പതിനാലുകാരന് നിപ ബാധിച്ചത് വിനോദയാത്രയ്ക്കിടെ ? അമ്പഴങ്ങ കഴിച്ചിരുന്നതായി ബന്ധുക്കൾ; സുഹൃത്തിനും രോഗലക്ഷണം
കോഴിക്കോട്: പതിനാലുകാരനെ ബാധിച്ച നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. കുട്ടിയോടൊപ്പം പോയ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു സുഹൃത്തിന് രോഗലക്ഷണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയത്. ഇതോടൊപ്പം നിരീക്ഷണത്തിലുള്ള കുട്ടിയുടെ […]Read More
kerala
നിപ വൈറസ്; 14 വയസുകാരനുമായി സമ്പര്‍ക്കത്തിലായവർ ക്വാറൻ്റീനിൽ; മാസ്ക്ക് ധരിക്കാൻ നിർദ്ദേശം, ആൾക്കൂട്ടത്തിന്
മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ14 വയസുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ആരംഭിച്ചു. ജില്ലയിലുള്ളവരോട് മാസ്ക്ക് ധരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 14 വയസുകാരനുമായി സമ്പര്‍ക്കത്തിലായവർ ക്വാറന്റീനിലാണ്. പതിനാലുവയസുകാരന്റെ കൂട്ടുകാരനും നിരീക്ഷണയത്തിലാണ്. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, […]Read More
കോഴിക്കോട്: കണ്ണൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ആൺകുട്ടിയുടെ നില ഗുരുതരം. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരനാണ് ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് കുട്ടിയെ മാറ്റിയത്. വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ മൂന്നിനാണ് അവസാനമായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർഥി മരിച്ചത്. ഫാറൂഖ് കോളജ് […]Read More
kerala
കേരളത്തിൽ വീണ്ടും പനിമരണം; ഫാത്തിമ ബത്തൂൽ മരിച്ചത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കോഴിക്കോട്: കേരളത്തിൽ വീണ്ടും പനിമരണം. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് പെൺകുട്ടി മരിച്ചത്. ഫാത്തിമ ബത്തൂലിന് പനി ബാധിച്ചതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം […]Read More
കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. അമിക്കസ് ക്യൂറി സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ശുചീകരണ തൊഴിലാളി ജോയി മരിച്ചത് നിര്‍ഭാഗ്യകരം എന്ന് പറഞ്ഞ കോടതി, അന്യോന്യം പഴിപറയാനുള്ള സമയമല്ല ഇതെന്നും തോട്ടില്‍നിന്ന് എത്രയും വേഗം മാലിന്യം നീക്കണമെന്നും പറഞ്ഞു. റെയില്‍വേയുടെ സ്ഥലത്തെ മാലിന്യം റെയില്‍വേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോര്‍പ്പറേഷനും ഉറപ്പുവരുത്തണം. വര്‍ഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്റെ കറുത്ത […]Read More
kerala
‘വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്നു’ ; മൃതദേഹം തുണി മൂടിയ നിലയിലായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി
തിരുവനന്തപുരം: തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്ന് ജോയിയുടെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളി പറയുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ഹോമിന് പിന്നിലെ കനാലില്‍ മൃതദേഹം കണ്ടെത്തുന്നത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും […]Read More
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ തൊഴിലാളി ജോയിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കുടുംബത്തിലെ ആളുകളും ഒപ്പം ജോലി ചെയ്തിരുന്നവരും വന്ന് മൃതദേഹം സ്ഥിരീകരിക്കണം. അതിനുശേഷം മറ്റു നടപടികളിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മറ്റു നടപടികളെല്ലാം വേഗത്തിലാക്കുമെന്ന് മേയര്‍ പറഞ്ഞു. മാലിന്യം കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ നഗരസഭ 17 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വിഷറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ പ്ലാസ്റ്റിക് വിഷറിന്റെ അവിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മഴ പെയ്തപ്പോള്‍ […]Read More
ചെന്നൈ: ചലച്ചിത്ര സംവിധായകനും ഗാന രചയിതാവുമായ ആര്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു. 63 വയസായിരുന്നു. ചെന്നൈ കെകെ നഗറിലെ അപ്പാർട്ട്‌മെൻ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തമിഴ് സിനിമ സംവിധായകനും .ഇദ്ദേഹത്തിന്. വീട്ടില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. 2002 ല്‍ ഇറങ്ങിയ വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. സൂര്യവംശം എന്ന ചിത്രത്തിലെ ‘റോസപ്പൂ’ എന്ന ഹിറ്റ് ഗാനം രചിച്ചത് […]Read More
National
വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങി; വരന്‍ പാമ്പു കടിയേറ്റ് മരിച്ചു
ലഖ്‌നൗ: വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു. 26കാരനായ പ്രവേഷ് കുമാര്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അയല്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രവേഷിന് മൂത്രമൊഴിക്കാന്‍ തോന്നി. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുലന്ദ്ഷഹര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. […]Read More