Tags :DEATH

National

അച്ഛൻ വിദേശത്ത്, അമ്മ എഞ്ചിനീയർ; പതിനഞ്ചുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലെ

പുനെ: പതിനഞ്ചുകാരൻ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത് സ്കെച്ചും പ്ലാനും വരച്ച ശേഷം. പുനെയിൽ ജൂലൈ 26 ന് കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഒരു നോട്ടുബുക്കിൽ സ്വന്തം മരണത്തിനായി താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ വ്യക്തമായ പ്ലാൻ രേഖപ്പെടുത്തിയ ശേഷമാണ് പതിനഞ്ചുകാരൻ ജീവനൊടുക്കിയത്. ഈ ബുക്ക് പിന്നീട് പൊലീസ് കണ്ടെടുത്തു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ഏരിയയിലെ അപ്പാർട്ട്‌മെൻറ് കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്ന് […]Read More

kerala

നടന്‍ കൊച്ചിന്‍ ആന്റണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നടന്‍ കൊച്ചിന്‍ ആന്റണി (എ ഇ ആന്റണി) വീട്ടില്‍ മരിച്ച നിലയില്‍. 80 വയസ്സായിരുന്നു. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍ […]Read More

National

കനത്ത മഴയില്‍ ഡല്‍ഹി മുങ്ങി; ഗാസിപുരില്‍ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു, വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഗാസിപൂരില്‍ അമ്മയും കുഞ്ഞും മരിച്ചു. 22 കാരിയായ തനൂജയും മൂന്ന് വയസ്സുള്ള മകന്‍ പ്രിയാന്‍ഷുമാണ് മുങ്ങിമരിച്ചത്. ആഴ്ചച്ചന്തയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയ ഇവര്‍ വെള്ളക്കെട്ടില്‍ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഖോഡ കോളനിക്ക് സമീപം റോഡരികില്‍ നിര്‍മാണത്തിലിരുന്ന ഓടയ്ക്ക് സമീപമായിരുന്നു അപകടം. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡല്‍ഹിഎന്‍സിആര്‍ മേഖലയില്‍ മഴ ശക്തമായത്. റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ […]Read More

kerala

ചാലിയാര്‍ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിയെത്തി; 2 ദിവസം പഴക്കം

മലപ്പുറം: ചാലിയാറിൽ മണന്തലക്കടവിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. 10 വയസ് തോന്നിക്കുന്ന പെൺകുട്ടിയുടെ ശരീരമാണ് ചാലിയാര്‍ പുഴയിൽ ഒഴുകിയെത്തിയത്. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പോലീസിൽ നാട്ടുകാര്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഉടൻതന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ ദുരന്ത മുഖത്ത് നിന്ന് കാണാതായ പെൺകുട്ടിയാണ് മരിച്ചതെന്ന് സംശയമുണ്ട്.Read More

World

ഡെങ്കിപ്പനിക്കും ചിക്കുൻ സമാനമായ ലക്ഷണങ്ങൾ; ലോകത്ത് ആദ്യത്തെ ഒറോപൗഷെ വൈറസ് മരണം ബ്രസീലിൽ

ബ്രസീൽ: ലോകത്ത് ആദ്യ ഒറോപൗഷെ മരണം ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. ബ്രസീൽ ആരോഗ്യമന്ത്രാലയം ആണ് ഗബാധിതരായി രണ്ടുപേർ മരണപ്പെട്ട വിവരം പുറത്തുവിട്ടത്. മുപ്പതുവയസ്സിനു താഴെയുള്ള ബഹിയ സ്വദേശികളായ യുവതികളാണ് മരണപ്പെട്ടത്. ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ​രോ​ഗബാധിത പശ്ചാത്തലത്തിൽ പാൻ അമേരിക്കൻ ഹെൽത്ത് ഓർ​ഗനൈസേഷൻ അമേരിക്കയുടെ വിവിധ ഭാ​ഗങ്ങളിൽ ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ബ്രസീലിലെ സാന്റാ കാറ്ററിനയിൽ നിന്നുള്ള മറ്റൊരു മരണത്തിന് രോ​ഗവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഈ വർഷം മാത്രം ഇരുപതു രാജ്യങ്ങളിലായി […]Read More

kerala

പാലം നിർമിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണം; ചൂരൽ മലയിലേക്കുള്ള റോഡിൽ അനാവശ്യ

കൽപ്പറ്റ: ബെയിലി പാലം നിർമിക്കാനുള്ള സാമഗ്രികൾ ദുരന്തമുഖത്ത് എത്തിക്കാൻ സൈന്യത്തിന് വഴിയൊരുക്കണം അതിനാൽ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് കളക്ടർ അറിയിച്ചു. ചൂരൽ മലയിലേക്കുള്ള റോഡിൽ അനാവശ്യവാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. അനാവശ്യവാഹനങ്ങൾ റോഡിൽ പാർക്കുചെയ്യുന്നത് സമയ നഷ്ടവും ഒപ്പം രക്ഷാദൗത്യത്തിന് കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യുന്നു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ചൂരൽമലയിൽ നിന്ന് മേപ്പാടി വരെയുള്ള 14 […]Read More

kerala

വീട്ടുപറമ്പില്‍നിന്ന് തീ ഉയരുന്നത് കണ്ടു; പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതെന്ന് ധരിച്ചു; പറമ്പില്‍ ചിതയൊരുക്കി

വാടാനപ്പള്ളി(തൃശ്ശൂര്‍): മകളുടെ മരണശേഷം മാനസിക പ്രയാസത്തിൽ ആയിരുന്ന വീട്ടമ്മ ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാം കല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഒരു വർഷം മുൻപാണ് ഇവരുടെ ഇളയ മകളായ 25 കാരി കൃഷ്ണ വിശാഖപട്ടണത്ത് വെച്ച് മരണപ്പെടുന്നത്. അതിനുശേഷം ഇവർ അതീവ ദുഃഖിതയായിരുന്നെന്നും കഠിനമായ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോയത് എന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. സ്വന്തം വീട്ടുപറമ്പിൽ ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ […]Read More

kerala

വയനാട്ടിലെ ഉരുൾപൊട്ടൽ; ജീവന്‍ പൊലിഞ്ഞവരിൽ സീരിയൽ ക്യാമറാമാനും; സ്ഥിരീകരിച്ച് ഫെഫ്ക

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന്‍ പൊലിഞ്ഞവരിൽ സീരിയൽ ക്യാമറാമാനും. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തി. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ […]Read More

kerala

‘പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടവര്‍ക്കൊപ്പം’; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സല്യൂട്ടെന്ന് ദുല്‍ഖര്‍

വയനാട്: ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. നിരവധി ആളുകളെ കണ്ടെത്താനാനുണ്ടെന്നും ആണ് ദുരന്ത ഭൂമിയിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. സിനിമ മേഖലയിലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്‍ചകളാണ് വയനാട്ടില്‍ കാണാൻ സാധിക്കുന്നതെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സല്യൂട്ടെന്ന് പറഞ്ഞ ദുല്‍ഖര്‍ പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടവര്‍ക്കൊപ്പം തന്റെ മനസുണ്ടെന്നും എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും പറയുന്നു. സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പ് എഴുതിയാണ് താരം […]Read More

National

മൃ​ഗശാലയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം; ജീവനക്കാരന് ദാരുണാന്ത്യം

റാഞ്ചി: മൃ​ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ മൃഗശാലയിലെ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർ ടേക്കർ സന്തോഷ് കുമാർ മഹ്തോ (54) ആണ് മരിച്ചത്. ജീവനക്കാരൻ കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. ‘വെള്ളിയാഴ്‌ച കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ച സന്തോഷിനെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു’- മൃ​ഗശാല ഡയറക്ടർ ജബ്ബാർ സിങ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിങ് […]Read More