നല്ല സുഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ചുരുക്കം പേർ മാത്രമായിരിക്കും. പലർക്കും വ്യത്യസ്ത ഗന്ധത്തിലുള്ള ഫെർഫ്യൂമുകൾ ആണ് താല്പര്യം. ആളുകളെ ആകർഷിക്കാനും പെർഫ്യൂമുകൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചിലർ ആവട്ടേ ഇടയ്ക്കിടെ വെറുതെ പെർഫ്യൂം അടിക്കാറുണ്ട്. എന്നാൽ ബോഡി പെർഫ്യൂമുകളിൽ ഉൾപ്പെടെ അടങ്ങിയിരിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ഥിരമായി ശരീരത്തിലെ ദുർഗന്ധം അകറ്റുന്നതിനുവേണ്ടി ബോഡി പെർഫ്യുമുകളും വിവിധ സ്‌പ്രേകളും ഉപയോഗിക്കാറുള്ള 12 വയസുള്ള ആൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്ന വാർത്തയാണ് പുറത്തുവന്നത്. കുട്ടിക്ക് അതിൽ നിന്നുള്ള വിഷ പുക […]Read More
Tags :DEATH
തൃശൂർ: എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ എറവ് സ്വദേശിനി 62 കാരിയായ മീനയാണ് മരിച്ചത്. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നിപ്പനി എന്നും അറിയപ്പെടുന്ന എച്ച്1 എൻ1 ഒരു വൈറസാണ്. 2009 ൽ 284,400 പേരാണ് ഈ പനി ബാധിച്ച് മരിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ശ്വാസതടസ്സം, നെഞ്ചുവേദന, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ, തുടർച്ചയായ തലകറക്കം, അപസ്മാരം, കഠിനമായ പേശി വേദന എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹോയം തേടുക.Read More
kerala
പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്‌ക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് വിനുവെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയിലെ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണെന്ന് പൊലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരികരിച്ചു. ബിനു ഓഫീസിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മൃതദേഹം ബിനുവിന്റേതാണ് എന്ന് തെളിയിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. ബിനുവാണ് വൈഷ്ണയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണയെ കുത്തിവീഴ്ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും സംശയമുണ്ട്. തീപിടിച്ച മുറിയില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. […]Read More
National
ആരാധകനെ കൊന്നുതള്ളിയത് ദേഹമാസകലം മുറിവുണ്ടാക്കിയും ഷോക്കേൽപ്പിച്ചും ജനനേന്ദ്രിയം തകർത്തും; രേണുകാസ്വാമി കൊലക്കേസിൽ കുറ്റപത്രം
ബെംഗളൂരു: കന്നട സിനിമാനടൻ ദര്‍ശന്‍, നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ചിത്രദുർഗ സ്വദേശി രേണുകാസ്വാമി കൊലക്കേസിലാണ് നടപടി. ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ബുധനാഴ്ച രാവിലെയാണ് കുറ്റപത്രം സമർപ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 3 ദൃക്സാക്ഷികളുൾപ്പെടെ 231 സാക്ഷികളാണുള്ളത്. നിര്‍ണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. […]Read More
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും […]Read More
kerala
അമേരിക്കയിൽ നിന്ന് നാട്ടിലെത്തി; വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;
കോഴിക്കോട്: മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തിൽ മരിച്ച ജൂബി. അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി […]Read More
kerala
പാപ്പനംകോട്ടെ തീപിടുത്തത്തിൽ മരിച്ചത് ആറുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി; മരിച്ച രണ്ടാമത്തെയാളെ
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേര്‍ വെന്തുമരിച്ചെങ്കിലും ഒരാളെ മാത്രമാണ് തിരിച്ചറിയാനായത്. സ്ഥാപനത്തിലെ ജീവനക്കാരിയായ തോന്നയ്ക്കല്‍ ലെയ്‌നിലെ താമസക്കാരി വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണെന്ന് സൂചന കിട്ടിയെങ്കിലും ഇത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ തീപ്പിടിത്തമുണ്ടായത്. വന്‍ പൊട്ടിത്തെറി കേട്ടെന്നും പിന്നാലെ സ്ഥാപനത്തില്‍നിന്ന് തീയും പുകയും ഉയരുന്നത് […]Read More
റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാ സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഓട്ടോ മാറ്റിക് ആയുധങ്ങള്‍ ഉള്‍പ്പടെ സുരക്ഷാസേന കണ്ടെടുത്തു. ദന്തേവാഡ- ബീജാപ്പൂര്‍ അതിര്‍ത്തിയില്‍ രാവിലെ പത്തരയോടെയാണ് സുരക്ഷാസേനയും മാവേയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടയാത്. നക്‌സല്‍ വിരുദ്ധ ദൗത്യത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനിടയില്‍ ഒന്‍പത് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് ബസ്താര്‍ ഐജി പി സുന്ദര്‍രാജ് […]Read More
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ തീയണക്കുകയായിരുന്നു. എസി പൊട്ടിത്തെറിച്ചതാവാം തീപിടിത്തത്തിന്‍റെ കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവനന്തപുരം പാപ്പനം കോട് സ്ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ പോര്‍ട്ടല്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. 1.45 ഓടുകൂടിയാണ് സംഭവം. രണ്ട് ശരീരവും പൂര്‍ണമായും കത്തിക്കരിഞ്ഞ […]Read More
ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടി കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ ആഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ 24നാണ് ആഷിക പര്‍വീണിനെ വിഷം കഴിച്ച നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷികയെ […]Read More