Tags :data

National

അൺലിമിറ്റഡ് ഇനി ലിമിറ്റഡ് ആകും; ഫോണ്‍ കോളുകള്‍ക്കും മെസേജിംഗ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍

ഫോണ്‍ കോളുകള്‍ക്കും മെസേജുകൾക്കും ഈ കാലത്ത് ഒരു പരിധിയുമില്ല എന്നാൽ ഈ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) തയ്യാറെടുക്കുന്നതായി സൂചന.അനാവശ്യമായ വാണിജ്യ ഫോണ്‍ കോളുകള്‍ ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലോചന. പ്രത്യേകിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം.ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ കൂട്ടത്തോടെ അയക്കുന്ന മെസേജുകള്‍ക്കോ കോളുകള്‍ക്കോ ഒരു പ്രത്യേക താരിഫ് അവതരിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പലപ്പോഴും അനാവശ്യമായ വാണിജ്യ കോളുകളും […]Read More

Tech

ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലിന് വില വെറും 1399

ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലുമായി റിലയൻസ് ജിയോ.1399 രൂപയുടെ ഫോണിൽ പുതിയ ജിയോ ചാറ്റ്, യുപിഐ ഇന്റഗ്രേഷൻ ജിയോ പേമെന്റ്, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ് തുടങ്ങി നിരവഘി ഫീച്ചറുകളുമുണ്ട്. 2.8 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണിന് ജനപ്രിയ റീച്ചാർജ്ജിം​ഗ് പ്ലാനുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചു. 28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി […]Read More

social media Tech

വാട്സാപ്പ് രാത്രികളിൽ ഉപഭോക്താക്കളുടെ ഡാറ്റ കടത്തുന്നു; ആരോപണമുന്നയിച്ച് എലോൺ മസ്‌ക്; തെളിവുണ്ടോയെന്ന് കമ്പ്യൂട്ടർ

മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെതിരെ ഡാറ്റ ചോർത്തൽ ആരോപണം ഉന്നയിച്ച് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റേയും മേധാവി ഇലോണ്‍ മസ്‌ക്. വാട്‌സാപ്പ് എല്ലാ രാത്രിയും ഉപഭോക്താക്കളുടെ ഡാറ്റ കടത്തുകയാണ്. ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിര്‍മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നും എലോൺ മസ്‌ക് ആരോപിച്ചു. ഒരു എക്‌സ് ഉപഭോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലായിരുന്നു മസ്കിന്റെ ആരോപണം. വാട്‌സാപ്പ് സുരക്ഷിതമാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ രാത്രിയും വാട്‌സാപ്പ് നിങ്ങളുടെ ഡാറ്റ കടത്തുകയാണ്. മസ്‌ക് പറഞ്ഞു. വിപണിയില്‍ മസ്‌കിന്റെ പ്രധാന […]Read More