കൊച്ചി: കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരനെതിരെ കേസ്. കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാവിലെ 9.40 നാണ് സംഭവം നടക്കുന്നത്. കുസാറ്റ് കാമ്പസിലെ റോഡരികിൽ നിൽക്കുകയായിരുന്ന പൊലീസുകാരൻ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് പരാതി. പരാതിയെത്തുടർന്ന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പൊലീസുകാരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. പരാതി പിൻവലിക്കാൻ പെൺകുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പെൺകുട്ടി അറിയിച്ചതോടെയാണ് പൊലീസുകാരനെതിരെ കേസെടുത്തത്.Read More
Tags :CUSAT
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു