ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യ തിരഞ്ഞ കൊടുംകുറ്റവാളി ഐ.എസ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലി ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. എൻ.ഐ.എ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കൊടുംകുറ്റവാളിയാണ് ഇയാൾ. ഭീകരനിൽ നിന്നും 30 ബോർ സ്റ്റാർ പിസ്റ്റളും മൂന്ന് ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തു. പുണെ ഐ.എസ് ഘടകത്തിലെ അംഗം ആണ് ഇയാൾ. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം പുണെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് […]Read More
Tags :crime
National
രാത്രിയിൽ നിർത്താതെ കരഞ്ഞു; പ്രകോപിതനായ അമ്മയുടെ കാമുകൻ ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും,
ഭോപ്പാൽ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. സുലാര്‍ ഖുര്‍ദ് സ്വദേശി ഭയ്യാലാലി(25)നെതിരേ പോലീസ് കേസെടുത്തു. ഇയാളുടെ കാമുകി ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ ഒരുവയസ്സുള്ള മകള്‍ ഛായയാണ് കൊല്ലപ്പെട്ടത്. . മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. കുഞ്ഞ് രാത്രിയിൽ നിർത്താതെ പറഞ്ഞതോടെ ആണ് കാമുകന്‍ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ കാലില്‍ പിടിച്ച് തറയിലേക്ക് എറിയുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ […]Read More
കണ്ണൂർ: പോക്സോ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി. രണ്ടാം ഭാര്യ നൽകിയ പീഡനക്കേസിൽ നിലവിൽ അബ്ദുൽ റസാഖ് സസ്പെൻഷനിലാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി. ഇതിനെ തുടർന്നാണ് നടപടി.Read More
പാലക്കാട്: മലമ്പാമ്പിനെ കറിവച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തളിയക്കോണം എലമ്പലക്കാട്ടിൽ രാജേഷ് (42) ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും വേവിച്ച് വച്ച ഇറച്ചി ഉദ്യോഗസ്ഥർ കണ്ടെത്തി. ശാസ്ത്രീയ പരിശോധനക്കായി ഇറച്ചി തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് അയച്ചു. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന നടത്തുന്ന സമയത്ത് പ്രതി വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെ സാന്നിധ്യത്തിലായിരുന്നു വനംവകുപ്പ് […]Read More
World
കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കം മൂത്തതോടെ കയ്യാങ്കളി; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി
കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. കാദിർ മർകസ് എന്ന യുവാവിനാണ് കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തർക്കത്തിൽ ജീവൻ നഷ്ടമായത്. ജൂലൈ 24 -ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് കോഴിയാണോ ആദ്യമുണ്ടായത് […]Read More
കോഴിക്കോട്: ലഹരിയിൽ ആയിരുന്ന യുവതി പരാക്രമം കാണിച്ചതോടെ പോലീസ് പിടിയിലായി. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ അമൃത മർദ്ദിച്ചിരുന്നു. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.Read More
തൃശ്ശൂർ: കഞ്ചാവുമായി രണ്ടു യുവാക്കൾ എറണാകുളം തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ഫാദിൽ, പാലക്കാട് സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി. രണ്ട് ബാഗുകളിലായി ഒൻപത് പൊതികളിലായാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ കഞ്ചാവ് ഒരു പാക്കറ്റിലാക്കി 35,000 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.Read More
National
റെയ്ഡിനെത്തിയപ്പോള്‍ മുറികളെല്ലാം പുറത്തുനിന്ന് പൂട്ടി ഹോട്ടല്‍ ജീവനക്കാരന്‍; ചതിച്ചത് സിസിടിവി ദൃശ്യങ്ങള്‍; വമ്പന്‍
വാരാണസി: വമ്പന്‍ പെണ്‍വാണിഭസംഘത്തെ പിടികൂടി പോലീസ്. വാരാണസി സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 പുരുഷന്മാരും ഉള്‍പ്പെടെ 21 പേരെ പോലീസ് പിടികൂടിയത്. ഹോട്ടൽ കേന്ദ്രീകരിച്ച് ആയിരുന്നു ഇവരുടെ സംഘം പ്രവർത്തിച്ചിരുന്നത്. സിഗ്ര സ്റ്റേഷന്‍ പരിധിയിലെ മല്‍ദാഹിയയിലുള്ള ‘രഞ്ജിത്’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായവരില്‍ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍ പെണ്‍വാണിഭസംഘത്തെ പോലീസ് പിടികൂടി. വാരാണസി സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 […]Read More
National
രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭാര്യയെ കുത്തികൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് അഡീഷണൽ
ഭുവനേശ്വർ: പെൺകുഞ്ഞിനു ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഭുവനേശ്വറിലെ ഘടികിയ സ്വദേശിയായ സഞ്ജീഷ് ദാസ് എന്നയാൾക്കാണ് ഒഡിഷ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതും യുവതിയെ കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതും. 2022 ജൂൺ ഒൻപതിനാണ് സഞ്ജീഷ് ദാസ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു. ആറ് വയസുള്ള മൂത്ത പെൺകുട്ടിയെയും […]Read More
പാലക്കാട്: പാലക്കാട് പൂട്ടിയിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് മോഷണം. പടിഞ്ഞാറങ്ങാടി ഉറവിൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാരെല്ലാം രണ്ട് മാസമായി വിസിറ്റിങ് വിസയിൽ വിദേശത്താണ്. അതുകൊണ്ട് വീട് പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇവർ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട് വൃത്തിയാക്കാൻ എത്തിയ മക്കളാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ പിന്നിലുള്ള വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്. സ്വർണ്ണവും മറ്റ് വസ്തുവകകളും നഷ്ടമായിട്ടില്ല. വീട്ടിലെ ഹുണ്ടിക തകർത്ത നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ എല്ലാം കൊണ്ടുപോയി. രണ്ടായിരം […]Read More