Tags :crime

National

യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടി കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ ആഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ 24നാണ് ആഷിക പര്‍വീണിനെ വിഷം കഴിച്ച നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷികയെ […]Read More

National

സ്വകാര്യ ഭാഗങ്ങളിൽ അടക്കം 14 ലധികം മുറിവുകള്‍, എല്ലാം മരണത്തിന് മുമ്പ് ഉണ്ടായത്;

ബംഗളൂരു: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ ആകെ 14ലധികം മുറിവുകളുണ്ട്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് ഈ മുറിവുകൾ. ഇവയെല്ലാം തന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണ് എന്നും പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. […]Read More

National

എൻജിനീയറിം​ഗ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗംചെയ്തു; അർധനഗ്നയായ നിലയിൽ നടുറോഡിൽ തള്ളി

ആഗ്ര: എൻജിനീയറിങ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗംചെയ്ത‌ ശേഷം റോഡിൽ തള്ളി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനിയാണ് ക്രൂരമായ ബലാത്സം​ഗത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സീനിയർ വിദ്യാർത്ഥി കാറിലിട്ട് ബലാത്സംഗംചെയ്ത ശേഷം ആഗ്ര-ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നാണ് പരാതി. കോളേജിലെ പൂർവവിദ്യാർത്ഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകൾ കെട്ടിയിട്ടെന്നും പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനുശേഷം അർധനഗ്നയായ നിലയിലാണ് തന്നെ റോഡരികിൽ […]Read More

World

കൂർക്കം വലി കാരണം ഉറക്കം പോയി; അയൽവാസിയുമായുള്ള വാക്കേറ്റം കൊലപാതകത്തിൽ അവസാനിച്ചു; 56

പെൻസിൽവാനിയ: അലയൽവാസിയുടെ ഉറക്കത്തിനിടെയുള്ള വലിയ ശബ്ദത്തിലെ കൂർക്കം വലി മറ്റൊരാളുടെ ഉറക്കം ഇല്ലാതാക്കി. ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ 56 വയസുകാരൻ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് സംഭവം. പെൻസിൽവാനിയ സ്വദേശിയായ ക്രിസ്റ്റഫർ കേസി എന്നയാൾക്ക് മോണ്ട്ഗോമെരി കൌണ്ടി കോടതി 23 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയായ ശേഷം മൂന്ന് വർഷം പൊലീസ് നിരീക്ഷണത്തിൽ തുടരണമെന്നും കോടതി വിശദമാക്കി. ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊലപാതകത്തിനുള്ള മൂന്ന് കുറ്റങ്ങളാണ് 56കാരനെതിരെ ചുമത്തിയിരുന്നത്. സംഭവത്തിൽ […]Read More

kerala

ലഹരിക്ക് പണം കണ്ടെത്താൻ നിർമാണം നടക്കുന്ന വീട്ടിലെ വയറുകൾ മോഷ്ടിച്ചു; തറയിൽ പെയിന്റ്

തിരുവനന്തപുരം: ലഹരിക്കുള്ള പണം കണ്ടെത്താൻ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. മുറികളിലും ടൈല്‍ പാകിയ തറകളിലും പെയിന്റുകള്‍ ഒഴിച്ച് കേടുവരുത്തുകയും ചെയ്തു. സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റുചെയ്തു. വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശികളായ നജുമുദീന്‍(20), ഹാഷിം(21), കോട്ടപ്പുറം ചരുവിള സ്വദേശി ഷാലോ(21), മജീദ് (24), മാഹീന്‍(24), ഇസ്മയില്‍(21) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം ആശുപത്രി റോഡില്‍ മണക്കാട് ആറ്റുകാല്‍ സ്വദേശി പദ്മരാജന്‍ നിര്‍മിക്കുന്ന പുതിയ […]Read More

kerala

ലഹരി വിൽക്കുന്നത് കാറിലും ബൈക്കിലുമെത്തി; 5.820 ഗ്രാം സിന്തറ്റിക് ലഹരിയുമായി മൂന്നുപേർ പിടിയിൽ

മലപ്പുറം: ബൈക്കിലും കാറിലും കറങ്ങി ലഹരി വില്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കൊളത്തൂർ പോലീസ് ആൺ പ്രതികളെ അറസ്റ്റ് ചെയ്തത്. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്. രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ […]Read More

kerala

കാക്കനാട്ടെ അപാര്‍ട്ട്മെന്‍റിൽ മയക്കുമരുന്നു വേട്ട; പിടിയിലായത് യുവതി ഉൾപ്പെടെ 9 പേര്‍

കൊച്ചി: കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ അറസ്റ്റിൽ. യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ടി […]Read More

kerala

മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയത് ശല്യം ആയതോടെ പരാതിപ്പെട്ടു; അതിഥി തൊഴിലാളികൾ വീട്ടമ്മയെ വീട്ടിൽ

അമ്പലപ്പുഴ: അയൽവാസികളായ അതിഥി തൊഴിലാളികൾ വീട്ടിൽ കയറി ആക്രമണം നടത്തി. സംഭവത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസിൽ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയത് ശല്യം ആയതോടെ പരാതി പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിന് ആയിരുന്നു ആക്രമണം. 15 ഓളം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ് വിശ്വലക്ഷ്മിയുടെ വീടിന് വടക്കു ഭാഗത്തായി താമസിക്കുന്നത്. ഇവർ തമ്മിൽ പലപ്പോഴും […]Read More

kerala

ട്രെയിനിൽ യാത്ര ചെയ്ത വൃദ്ധ ദമ്പതികളുടെ 14 പവൻ കവർന്നു; പ്രതിയായ തമിഴ്നാട്

കൊല്ലം: ട്രെയിനിൽ സഞ്ചരിച്ച വയോധിക ദമ്പതിമാരുടെ പക്കല്‍ നിന്നും 14 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ചു. പാലരുവി എക്സ്പ്രസ്സില്‍ വച്ചാണ് മോഷണം നടന്നത്. സംഭവത്തില്‍ തമിഴ്നാട്ടുകാരനായ പ്രതി പിടിയില്‍. ചെങ്കോട്ട സ്വദേശി കണ്ണനാ (55)നാണ് പിടിയിലായത്. തെന്മലയില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് പുനലൂര്‍ റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീവണ്ടിയില്‍ ഇക്കഴിഞ്ഞ രണ്ടാംതീയതി പുലര്‍ച്ചെയായിരുന്നു മോഷണം. തിരുനെല്‍വേലിക്കടുത്ത് ചേരമഹാന്‍ദേവി സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ദമ്പതിമാര്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ ഇവര്‍ തെന്മല […]Read More

kerala

കെട്ടിടത്തിന് മുകളിൽ മദ്യപിച്ചിരുന്നവരെ നോക്കി; പ്രതികാരമായി ബൈക്ക് തടഞ്ഞ് യുവാവിനെ തല്ലിച്ചതച്ചു; പണവും

തൃശൂർ: വീടിനടുത്തുള്ള കെട്ടിടത്തിന്‍റെ മുകളില്‍ മദ്യപിച്ചിരുന്നവരെ നോക്കിയെന്നതിന്‍റെ പേരില്‍ ദളിത് യുവാവിനെ ബൈക്ക് തടഞ്ഞ് ക്രൂരമായി മർദിച്ചു. താണിക്കൂടം സ്വദേശി ചാത്തേടത്ത് വീട്ടില്‍ സുരേഷിനെ(45) ആണ് പത്തംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. ഇയാളുടെ കൈയില്‍ ഉണ്ടായിരുന്ന 7,500 രൂപയും കൈവിരലില്‍ ഉണ്ടായിരുന്ന ഭാര്യയുടെ പേര് കുത്തിയ അര പവന്‍റെ സ്വര്‍ണ്ണ മോതിരവും പ്രതികൾ തട്ടിയെടുത്തു. അബോധാവസഥയില്‍ റോഡില്‍ കിടന്നിരുന്ന യുവാവിനെ ആക്രമണം കണ്ട് ഓടിയെത്തിയ നാട്ടുക്കാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ് ബോധം പോയ യുവാവിനെ […]Read More