കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. ബിനോയിയെ കൊല്ലും എന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു. വീടിന് അടുത്തുള്ള കടയുടെ ഉള്ളിലിട്ടാണ് ബിനോയിയെ കുത്തിയത്. 20 തവണ കുത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.Read More
Tags :crime
കാസർകോട്∙ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമായി. 40 വയസിന് മുകളിൽ പ്രായമുള്ള മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആളാണ് അക്രമിയെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. കൂടാതെ, മൂന്ന് വീട് അപ്പുറമാണ് വീടെന്ന് അക്രമി പറഞ്ഞതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വർണാഭരണം കവര്‍ന്ന […]Read More
crime
നെഞ്ചിലേറ്റ ക്ഷതവും, എല്ലുകളുടെ പൊട്ടലും മരണകാരണമായി; മാറനല്ലൂരിലെ വീട്ടമ്മയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം. മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൂവളശ്ശേരി അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ കെ.ആർ.ജയ (58) യുടെ മരണം കൊലപാതകം. സംഭവത്തിൽ ജയയുടെ മകൻ ബിജു കെ. നായരെ (അപ്പു-31) മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മരിച്ചതായി ബിജുവാണ് സുഹൃത്തിനെ വിളിച്ചറിയിക്കുന്നത്. സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ജയ വീടിന്റെ ഹാളിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പഞ്ചായത്തംഗത്തെയും നാട്ടുകാരെയും വിവരമറിയിച്ചു. […]Read More
kerala
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മരണം ആത്മഹത്യ, ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്ന
തൊടുപുഴ: ഇരട്ടയാറിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ആദ്യഘട്ടത്തിൽ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ […]Read More
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്‌ലോഗര്‍ ആയ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തി രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്‌ലോഗര്‍ ദമ്പതിമാരിലെ യുവതിയെ ആണ് പ്രതി തൃശൂര്‍ പൂരത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചത്. പൂരവിശേഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത […]Read More
crime
കാമുകനൊപ്പം ജീവിക്കാൻ 16കാരിയായ മകളെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിലെറിഞ്ഞു. മാതാവിനും കാമുകനും ജീവപര്യന്തം
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛൻ […]Read More
crime
kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തമേഖല ഐജിയുടെതാണ് നടപടി. കൃത്യനിര്‍വഹണത്തില്‍ തുടക്കത്തിലേ എസ്എച്ച്ഒ വീഴ്ച വരുത്തിയിരുന്നു. പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ എസ്എച്ച്ഒ ഗൗരവത്തിലെടുത്തില്ലെന്നും കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ […]Read More
crime
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിയായ രാഹുലുമായി വിവാഹം രജിസ്ട്രർ ചെയ്തിരുന്നു; വെളിപ്പെടുത്തലുമായി കോട്ടയം
കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി. പ്രതി രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു നിലനില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനി പറയുന്നു. രാഹുലിനെതിരെ ദന്ത ഡോക്ടറായ യുവതി ഈരാറ്റുപേട്ട പൊലീസിലാണ് പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെയാണ് വടക്കന്‍ പറവൂരിലെ പെണ്‍കുട്ടിയെ രാഹുല്‍ വിവാഹം കഴിച്ചകാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ വിവാഹത്തട്ടിപ്പിന് പൊലീസ് രാഹുലിനെതിരെ കേസ് […]Read More
crime
മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം; നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് 58 കാരി ജയയുടെ മരണത്തിനിടയാക്കിയത്. മകന്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടറാണ് കൊലപാതകമാണെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാട്ടുകാര്‍ ജയയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു നാട്ടുകാര്‍ കാണുമ്പോള്‍ നിലത്ത് ജയ മരിച്ചു കിടക്കുന്നതാണ് കണ്ടത്. എന്നാല്‍ പൊലീസ് എത്തുമ്പോള്‍ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു എന്നാണ് […]Read More
crime
kerala
പോക്‌സോ കേസിലെ ഇരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന
തൊടുപുഴ: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പതിനേഴുകാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് പറയുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45 ഓടെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ അച്ഛന്റേതാണെന്ന് പൊലീസ് […]Read More