Tags :crime

kerala

അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത്

കൊച്ചി: അറസ്റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ടുകൾ. അവയവക്കടത്തിനായി 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു മൊഴി നൽകിയത്. ഇതിൽ ചിലർ മരിച്ചെന്നും വിവരമുണ്ട്. അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപ താൻ കമ്മിഷനായി കൈപ്പറ്റിയിരുന്നു എന്നാണ് സബിത്ത് പറയുന്നത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് ഇയാൾ ആളുകളെ ഇറാനിലെത്തിച്ചത്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി […]Read More

crime

ചൂതാട്ടത്തിന് പണം നല്കാത്തതിലുള്ള പക കൊലപാതകത്തിലെത്തിച്ചു; തൃശ്ശൂർ സ്വദേശിനി കാനഡയിൽ മരിച്ച സംഭവത്തിൽ

തൃശൂര്‍: ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയിൽ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുന്പാണ്. ഡോണയെ കൊന്നത് ഭർത്താവ് ലാലും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ലാലിനെ പൊലീസ് തിരയുകയാണ്. കാനഡയിൽ നിന്ന് ദില്ലിയിൽ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തി. ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയിൽ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന […]Read More

kerala

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

ആലപ്പുഴ: കായംകുളത്ത് യുവാവിനെ ഗുണ്ടാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഒരു സംഘം പൊലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ ഹോട്ടലില്‍ ചായകുടിക്കുകയയിരുന്നു. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരു […]Read More

kerala

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ, നാളെ വിധി

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നുമാണ് അമീറുൾ അപ്പീലിൽ ആവശ്യപ്പെടുന്നത്. പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരി​ഗണിക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവിക്കുക. അമീറുൾ ഇസ്‌ലാമിന്റെ അപ്പീലായിരിക്കും കോടതി […]Read More

crime

നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.Read More

crime kerala

ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന കയറി കൂടും; ലക്ഷ്യം വാട്ടര്‍മീറ്റര്‍, രണ്ടുപേര്‍

കൊല്ലം: ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന ആളില്ലാത്ത വീട് നോക്കി കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദ്ദീന്‍(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ വാട്ടര്‍മീറ്ററാണ് മോഷ്ടിച്ചത്. പെട്ടി ഓട്ടോയില്‍ വന്ന ഇവര്‍ വീടിന്റെ പരിസരം വീക്ഷിച്ചതിനു ശേഷം ആളില്ലെന്ന് മനസ്സിലാക്കി ഗേറ്റ് തുറന്ന് ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചു ചാക്കില്‍ ആക്കി […]Read More

crime kerala

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്. ചേർത്തല പള്ളിപ്പുറത്താണ് സംഭവം. പള്ളിച്ചന്തയിൽ വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്.Read More

gulf oman

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട് തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി. അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​നു​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. നാ​ല് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു. പ​ത്ത് ട​ൺ മ​ത്സ്യം ക​ണ്ടു​കെ​ട്ടി. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.Read More

crime

തൃശ്ശൂരിൽ ലഹരിക്കടിമയായ യുവാവ് വീടിന് നേരെ അക്രമം നടത്തി; ജനൽചില്ലും കാറിന്റെ ചില്ലുകളും

തൃശ്ശൂര്‍: കൊട്ടിയൂരിൽ ലഹരിക്കടിമയായ യുവാവ് വീടിന് നേരെ അക്രമം നടത്തി. അശ്വിൻ എന്ന യുവാവ് സിന്ധുരാജ് എന്ന യുവതിയുടെ വീടിന്റെ ജനൽചില്ലും കാറിന്റെ ചില്ലുകളും തകർത്തു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഗ്രാമപഞ്ചായത്തംഗവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ഇടപെട്ടില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും തങ്ങളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നും സിന്ധു പറഞ്ഞു. കുഞ്ഞും സിന്ധുവും വീട്ടിലുള്ള സമയത്താണ് പ്രതി വെട്ടുകത്തിയുമായി വന്നത്. പിന്നാലെ അസഭ്യവര്‍ഷം നടത്തുകയും ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. […]Read More

kerala

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; യുവാവിന്റെ മുഖത്ത് കുത്തേറ്റു; മാരകായുധങ്ങളുമായി നാലംഗ സംഘം

തിരുവനന്തപുരം: വഞ്ചിയൂര്‍ ചിറക്കുളം കോളനിയില്‍ അക്രമിസംഘം യുവാവിനെ ആക്രമിച്ചു. ആക്രമണത്തിനു പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍ എത്തിയ സംഘം പിടിയിലായി. കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിളവീട്ടില്‍ അരുണ്‍(30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ്(30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍വീട്ടില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍(30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ വാഹനത്തില്‍നിന്നു കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27/2146ല്‍ സുധി(22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിനു […]Read More