കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ ഉടനെ പോലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം.Read More
Tags :crime
കണ്ണൂർ: നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23)യുടെ മരണത്തിലാണ് യുവതിയുടെ ഭർത്താവ് പരിയാരം കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരാഴ്ച മുൻപാണ് ഡെൽന സ്വന്തം വീട്ടിൽവച്ച് വിഷം കഴിച്ചത്. വിഷം കഴിച്ച ശേഷം ഡെൽന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും […]Read More
ചെന്നൈയിൽ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ സ്ത്രീയും കൂട്ടാളികളും അറസ്റ്റിൽ. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഴു പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മുഖ്യപ്രതി നാദിയ മകളുടെ കൂട്ടുകാരികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്. ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ നാദിയ മകളുടെ സഹപാഠികളുമായി സൗഹൃദത്തിലായത്. കുട്ടികളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പ്രായമായ പുരുഷന്മാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.രാജ്ഭവനു […]Read More
പാലക്കാട്: പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ […]Read More
കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42000 രൂപയുടെ ചോക്ലെറ്റ് മോഷ്ടിച്ച് ഗോവയിലേക്ക് മുങ്ങിയ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് ആസിഫലി(19)യാണ് അറസ്റ്റിലായത്. മോഷണത്തിനു ശേഷം ഇയാള്‍ ആദ്യം ഗോവയിലേക്കും പിന്നീട് മുംബൈയിലേക്കും പോയി. അന്വേഷണത്തില്‍നിന്ന് പോലീസ് പിന്മാറിയെന്നു കരുതി കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ടെ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി.വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. വെവ്വേറെ സംഘമാണ് കവര്‍ച്ച നടത്തിയതെങ്കിലും രണ്ടിടത്തെയും മോഷണത്തില്‍ മുഹമ്മദ് […]Read More
kerala
മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി; കണ്ടെത്തിയത് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ
പാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തില്‍ കഞ്ചാവുചെടി കണ്ടെത്തി. ചെടിക്ക് 25 സെന്‍റിമീറ്ററോളം വാളർച്ചയുണ്ട്. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് ചെടി കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തു.Read More
kerala
സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍
കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019 ൽ സ്വന്തം വൃക്ക വിൽക്കാൻ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞത് എന്നാണ് സബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയെന്നാണ് വിവരം. തുടർന്നാണ് ഇയാൾ ഇരകളെ തേടി തുടങ്ങിയത്. പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് സബിത്ത് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഷെമീറിനായുള്ള അന്വേഷണത്തിൽ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി […]Read More
തിരുവനന്തപുരം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. […]Read More
ബംഗളൂരു: ബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍, എംഡിഎംഎ എന്നിവ പിടികൂടിയത്. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി ആർ ഫാം ഹൗസിൽ ആണ് പാർട്ടി നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് […]Read More
ആലുവ: ആളില്ലാത്ത വീടുകളിൽ മോഷണം നടകുത്തിപ്പോൾ പതിവാണ്. ആലുവയിലെ തോട്ടക്കാട്ടുകരയിൽ അത്തരമൊരു സംഭവം വിദേശത്തിരുന്ന് കണ്ട് മോഷണശ്രമം പൊളിച്ചിരിക്കുകയാണ് വീട്ടുടമസ്ഥൻ. സംസ്ഥാനത്ത് ഇത്തരം മോഷണങ്ങൾ പതിവാകുമ്പോൾ വിദേശമലയാളിയുടെ ശ്രമം ശ്രദ്ധേയമാവുകയാണ്. ഏറെ അദ്ധ്വാനിച്ച് സമ്പാദിച്ച് ആശിച്ച് പണിത വീടും വിട്ട് മെച്ചപ്പെട്ട അവസരം കൈയ്യിൽ വന്നപ്പോളാണ് ആലുവ തോട്ടക്കാട്ടുകരയിലെ ഡോ.ഫിലിപ്പ് വിദേശത്തേക്ക് മാറിയത്. എന്നാൽ ആലുവയിലെ പ്രിയപ്പെട്ട ഇടത്ത് എന്നുമൊരു ഇ കണ്ണ് സൂക്ഷിച്ചു. ആലുവ മണപ്പുറം ആൽത്തറ റോഡിലെ തന്‍റെ വീട്ടിൽ മോഷ്ടാക്കൾ എത്തിയത് ഡോ.ഫിലിപ്പും […]Read More