Tags :CRICKET

World

ആര് സിക്‌സടിച്ചാലും റണ്‍സില്ല, രണ്ടാമതും സിക്‌സടിച്ചാല്‍ ഔട്ടും; ‘കണ്ടം’ ക്രിക്കറ്റിന്റെ നിയമം ഇതാ

ലണ്ടന്‍: ക്രിക്കറ്റ് പലരുടെയും ഭ്രാന്ത് തന്നെയാണ്. അത് തുടങ്ങുന്നത് ‘കണ്ടം’ ക്രിക്കറ്റിൽ നിന്നും ആയിരിക്കും. സ്കൂൾ വിട്ട് നേരെ വരുന്നത് അങ്ങോട്ട് ആവും. അവിടുത്തെ പിച്ചിൽ തുടങ്ങിയ കളിയാവും പലരും ഇന്ന് ഉയരങ്ങളിൽ എത്തി നിൽക്കാൻ കാരണവും. സിക്‌സറടിച്ചാല്‍ ഔട്ടാകുന്ന നിയമം പോലും ‘കണ്ടം’ ക്രിക്കറ്റിലാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അതേ നിയമം ഒരു ക്രിക്കറ്റ് ക്ലബ്ബില്‍ ഉണ്ടാകുമോ ? എന്നാൽ അങ്ങനെയും നിയമം ഉണ്ട്. ഇംഗ്ലണ്ടിലെ 234 വര്‍ഷം പഴക്കമുള്ള സൗത്ത്‌വിക്ക് ആന്‍ഡ് ഷോര്‍ഹോം ക്രിക്കറ്റ് […]Read More

Sports

കേരള ക്രിക്കറ്റ് ലീഗില്‍ ടീമിനെ വാങ്ങി പ്രിയദര്‍ശനും സോഹന്‍ റോയും; താരലേലം അടുത്ത

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ടി20 കേരള ക്രിക്കറ്റ് ലീഗില്‍ സംവിധായകരായ പ്രിയദര്‍ശനും സോഹന്‍ റോയിക്കും ടീമുകള്‍. ഇന്നലെ നടന്ന കെസിഎല്‍ ഫ്രാഞ്ചൈസി ലേലത്തിലാണ് ഇരുവരും ടീമുകളെ സ്വന്തമാക്കിയത്. ആകെ ആറ് ടീമുകളാണ് കെസിഎല്ലില്‍ മത്സരിക്കുക. ടെന്‍ഡര്‍ നടപടി ക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്. പ്രിയദര്‍ശന്‍ – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ് കണ്‍സോര്‍ഷ്യം), ടിഎസ് കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് […]Read More

Sports

ഗംഭീരമാക്കാൻ ഗംഭീർ എത്തും; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻനായി ഗൗതം ഗംഭീറിനെ നിയമിച്ച്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ […]Read More

Sports

ട്വന്റി20 ലോകകപ്പ് ; പാക്കിസ്ഥാനെതിരെ യുഎസ്എയ്ക്ക് അട്ടിമറി ജയം

ഡാലസ് ∙ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ മുൻ ചാംപ്യൻമാരായ പാക്കിസ്ഥാനെ വീഴ്ത്തിയ നവാഗതരായ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ്. ഇന്ത്യൻ വംശജനായ പേസ് ബോളർ സൗരഭ് നേത്രാവൽക്കർ യുഎസിനായി സൂപ്പർ ഓവറിൽ തിളങ്ങിയപ്പോൾ 3 വൈഡ് അടക്കം 7 എക്സ്ട്രാ റൺ വഴങ്ങിയ ബോളർ മുഹമ്മദ് ആമിറിന്റെ ബോളിങ് പാക്കിസ്ഥാന് […]Read More

Sports

കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു;ഐ പി എൽ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത

ചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് 17ാം സീസൺ കിരീടം സ്വന്തമാക്കി. കൊൽക്കത്തയുടെ മൂന്നാം ഐ.പി.എൽ കിരീടമാണിത്. ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26 പന്തിൽ 52 റൺസെടുത്ത വെങ്കിടേഷ് അ‍യ്യരും 39 […]Read More

Sports

മഴ കളിച്ചു; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് മത്സരം ഉപേക്ഷിച്ചു

ഗുവാഹത്തി: ഐ.പി.എല്ലിൽ രണ്ടും മൂന്നും സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇരുടീമും പോയന്റ് പങ്കുവെച്ചതോടെ കൊൽക്കത്ത 20 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ രാജസ്ഥാൻ 17 പോയന്റുമായി മൂന്നാമതായി. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപിച്ച സൺറൈസേഴ്സ് ഹൈദരാബാദിനും 17 പോയന്റാണെങ്കിലും ഉയർന്ന റൺറേറ്റിൽ രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ​ഇതോടെ 21ന് അഹ്മദാബാദില്‍ നടക്കുന്ന ആദ്യ […]Read More

Sports

രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിങ്സിന് രാജകീയ ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 5 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സാം കറന്റെ (63* ) മികച്ച പ്രകടനമാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. റീലി റോസോ (22), ജിതേഷ് ശര്‍മ്മ (22) എന്നിവരും ക്യാപ്റ്റന് പിന്തുണ നല്‍കി. രാജസ്ഥാനായി ചാഹലും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പഞ്ചാബിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. […]Read More

Sports

ഐപിഎൽ: കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തിരിച്ചടി; റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്

ധരംശാല: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം. 242 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ ഓപണർ പ്രഭ്സിമ്രാൻ സിങ് (6) സ്വപ്നിൽ സിങ്ങിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ, പിന്നീട് ഒന്നിച്ച ജോണി ബെയർസ്റ്റോ-റിലി റൂസോ സഖ്യം അതിവേഗം സ്കോർ ചലിപ്പിച്ചു. 5.5 ഓവറിൽ 71 റൺസിലെത്തിയപ്പോൾ ജോണി ബെയർസ്റ്റോയെ (16 പന്തിൽ 27) ഫാഫ് […]Read More