Tags :CONGRESS

National

എഐസിസിക്ക് സ്വന്തമായി ആസ്ഥാനം; സർക്കാർ അനുമതി ലഭിച്ചാൽ ഇന്ദിരാ ഭവന്റെ ഉ​ദ്ഘാടനം വരുന്ന

ന്യൂഡൽഹി: വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ കോൺ​ഗ്രസിന്റെ സ്വന്തം ആസ്ഥാന മന്ദിരത്തിന്റെ ഉ​ദ്ഘാടനം നടന്നേക്കുമെന്ന് റിപ്പോർട്ട്. കോട്ല മാർഗിലെ 9A യിൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി. സർക്കാർ അനുമതി കൂടി ലഭിച്ചാൽ കഴിഞ്ഞ 46 വർഷമായി പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിൽ നിന്നും കോട്ല മാർഗിലെ ഇന്ദിര ഭവനിലേക്ക് കോൺ​ഗ്രസ് ആസ്ഥാനം മാറും. കേന്ദ്ര സർക്കാർ കൈമാറിയ ഭൂമിയിലാണ് പുതിയ പാർട്ടി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. 2016 ലാണ് കോട്ല മാർഗിലെ എ.ഐ.സി.സി ആസ്ഥാനത്തിന്റെ പണി […]Read More

National

അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മനനഷ്ടക്കേസിൽ ഇന്ന് കോടതിയിൽ ഹാജരാകും. മുതിർന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ അഷേപ പരാമർശം നടത്തിയെന്ന ആരോപണം ഉന്നയിച്ച് നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാക്കുക. 2018ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. 2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിച്ചുവെന്ന് ചൂണ്ടികാട്ടി ബിജെപി […]Read More

kerala

ജോയിയുടെ മാതാവിന്റെ ചികിത്സാ ചിലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും; കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ മരിച്ച തൊഴിലാളിയായ ജോയിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മാതാവിന്റെ ചികിത്സാ ചിലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. ജോയിയുടെ മരണത്തോടെ അമ്മ ഒറ്റയ്ക്കായി. അമ്മയ്ക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം […]Read More

kerala

കെട്ടിവച്ച കാശുപോലും കൊടുക്കാതെ ബിജെപിയെ കെട്ടുകെട്ടിച്ചു; രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലത്തിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമാണെങ്കിലും ഇക്കുറി അവിടുത്തെ കോൺ​ഗ്രസ് വിജയത്തിന് വലിയ തിളക്കമുണ്ട്. ലക്ഷദ്വീപിൽ സിറ്റിം​ഗ് എംപിയും എൻസിപി ശരദ് പവാർ പക്ഷം നേതാവുമായ മുഹമ്മദ് ഫൈസലിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഹംദുല്ല സെയ്‌ദ് വിജയിച്ചതിന്റെ ആവേശത്തിലാണ് കോൺ​ഗ്രസ്. പത്തു വർഷങ്ങൾക്ക് ശേഷമാണ് ലക്ഷദ്വീപിൽ കോൺ​ഗ്രസ് വെന്നിക്കൊടി പാറിക്കുന്നത്. എതിരാളിയുടെ സ്വന്തം ദ്വീപിൽ പോലും മുന്നിലെത്താൻ മുഹമ്മദ് ഹംദുല്ല സെയ്‌ദിന് കഴിഞ്ഞു. സ്വന്തം ദ്വീപായ അന്ത്രോത്തിൽ പോലും മുന്നിലെത്താൻ സിറ്റിം​ഗ് എംപി മുഹമ്മദ് […]Read More

National

‘പ്രിയപ്പെട്ട അമിതാഭ് ബച്ചൻ…’; തിരക്ക് കൂടുതൽ, ട്രെയിനുകളുടെ എണ്ണം കൂട്ടണം; സഹായം തേടി

തിരുവനന്തപുരം: തിരക്ക് കുറയ്ക്കാൻ ട്രെയിനുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചനോട് സഹായം അഭ്യർത്ഥിച്ച് കേരളത്തിലെ കോൺഗ്രസ്. തങ്ങളുടെ അപേക്ഷ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവഗണിച്ചതായി കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പറയുന്നു. ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പോസ്റ്റ്. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഒഫീഷ്യൽ എക്സ് പേജിൽ നിന്നും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ തിരക്ക് നിറ‍ഞ്ഞ ട്രെയിനിന്റെ വീഡിയോ പങ്കിട്ടിരുന്നത്. “പ്രിയപ്പെട്ട അമിതാഭ് […]Read More

National Politics

ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോൺ​ഗ്രസ് ശ്രമിച്ചു;വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി

മുംബൈ: അധികാരത്തിലേറിയാല്‍ ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശം എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇത് പറഞ്ഞ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാന്‍ എന്റെ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അത് അനുവദിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേകം […]Read More