കാര്യവട്ടം ക്യാമ്പസിൽ ഇടിമുറിയില്ലെന്ന് അന്വേഷണ കമ്മിഷൻ; റിപ്പോർട്ട് എസ്എഫ്ഐയുടെ തിരക്കഥയെന്ന് കെഎസ്‌യു
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് റജിസ്ട്രാർ കേരള സർവകലാശാല വിസിക്ക് സമർപ്പിച്ചു. ക്യാമ്പസ് ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നാണ് കമ്മിഷന്റെ റിപ്പോർട്ട്. കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിലാണ് നടപടി. സാഞ്ചോസിനൊപ്പം പുറത്തുനിന്നുള്ള ഒരാൾ ക്യാമ്പസിലെത്തിയതാണ് തർക്കത്തിന് കാരണമെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റലിലുള്ള സഹോദരിയെ കാണാനാണ് വന്നതെന്നാണ് സാഞ്ചോസിനൊപ്പം ഉണ്ടായിരുന്നയാൾ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത്. എന്നാൽ അങ്ങനെയൊരു സഹോദരി […]Read More