Tags :coffee-market

AGRICULTURE Business

കാപ്പിക്ക് പ്രസരിപ്പിന്റെ കാലം; വിപണിയിൽ കത്തിക്കയറി തേയില

രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കാപ്പിക്ക് ആവശ്യം ഏറി. കാപ്പിക്കും തേയിലക്കും വിപണിയിൽ വില ഉയർന്നു. വരൾച്ചമൂലമുണ്ടായ ഉൽപാദനക്കുറവ് വിയറ്റ്നാമിൽനിന്നുള്ള ലഭ്യതയെ ബാധിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇതാണു രാജ്യാന്തര വിപണിയിൽ കാപ്പി വിലയ്ക്കു ആശ്വാസമായത്. ലണ്ടനിലെ ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ അവധി വ്യാപാരത്തിൽ റൊബസ്റ്റ കാപ്പി വില 2010നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടണ്ണിനു 3844 ഡോളറിലേക്കു വില ഉയർന്നു. അതിനിടെ, വിയറ്റ്നാമിൽ മഴ ലഭിക്കുന്നതു കാപ്പിയുടെ ലഭ്യതയിൽ കുറവു വരുത്തില്ലെന്ന റിപ്പോർട്ടു പുറത്തുവന്നുകഴിഞ്ഞു. കാപ്പി […]Read More