Tags :cocaine

World

കൊക്കെയ്ന്‍ അടിച്ച് കിറുങ്ങി സ്രാവുകൾ, സ്വഭാവത്തിലും മാറ്റം; എങ്ങനെ മയക്കുമരുന്ന് സ്രാവുകളില്‍ എത്തിയെന്നതിൽ

ബ്രസീലിലിലെ സമുദ്രത്തിലുള്ള സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തി. റിയോ ഡി ജനീറോയ്ക്കടുത്തുള്ള കടലില്‍നിന്നുള്ള പതിമൂന്നോളം നീളൻ മൂക്കൻ സ്രാവുക(ഷാര്‍പ്‌നോസ് ഷാർക്)ളിലാണ് ഗവേഷകര്‍ പരിശോധന നടത്തിയത്. ഈ മയക്കുമരുന്നിന്റെ സാന്നിധ്യം സ്രാവുകളുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിട്ടുള്ളതായും ഗവേഷകര്‍ പറയുന്നു. സ്രാവുകളുടെ മസിലുകളിലും കരളിലുമായി വലിയ തോതില്‍ കൊക്കെയ്ന്‍ അടിഞ്ഞുകൂടിയിട്ടുള്ളതായി കണ്ടെത്തിയതായാണ് മറൈന്‍ ബയോളജിസ്റ്റുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കൂടിയ അളവില്‍ കൊക്കെയ്ന്‍ എങ്ങനെ സ്രാവുകളില്‍ എത്തിയെന്നത്‌ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതുസംബന്ധിച്ച് സാധ്യതകളും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജ്യത്ത് നിയമവിരുദ്ധമായി […]Read More

kerala

മദ്യക്കുപ്പിയിൽ കടത്താൻ ശ്രമിച്ചത് 13 കോടിയുടെ കൊക്കെയ്ൻ; ദ്രാവക രൂപത്തിലുള്ള ലഹരിയുമായി കെനിയന്‍

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയന്‍ പൗരൻ പിടിയിൽ. ഇയാൾ മദ്യക്കുപ്പിയിൽ ദ്രവക രൂപത്തിലാണ് ലഹരി കടത്താൻ ശ്രമിച്ചത്. കൂടാതെ ശരീരത്തിനകത്തുകൂടി കടത്താൻ ശ്രമിച്ച 200 ഗ്രാം ലഹരി വസ്തുവും ഇയാളിൽ നിന്നും പിടികൂടി. കേരളത്തിൽ ആദ്യമായാണു ദ്രാവക രൂപത്തിലുള്ള കൊക്കെയ്ൻ കണ്ടെത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇയാളുടെ ശരീരത്തിൽനിന്നു ലഹരി കണ്ടെത്തുകയായിരുന്നു. […]Read More