Tags :church

kerala

പെരിങ്ങല്‍ക്കുത്തില്‍ പള്ളി ആക്രമിച്ച് കാട്ടാനക്കൂട്ടം; വാതില്‍ തകര്‍ത്ത് അകത്ത് കയറി, ഉപകരണങ്ങളടക്കം നശിപ്പിച്ചു

ചാലക്കുടി: പെരിങ്ങല്‍കുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം പള്ളിയില്‍ നാശനഷ്ടങ്ങള്‍ വരുത്തി. കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ കീഴിലുള്ള 75 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്. വനമേഖലയിലല്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആനകൂട്ടം അള്‍ത്താരയിലെ ബലിപീഠം മറിച്ചിട്ടു. ഫാന്‍, മൈക്ക്, സ്പീക്കര്‍, കസേരകള്‍ തുടങ്ങിയവയും നശിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പള്ളിയിലാണ് ആനകൂട്ടം നാശനഷ്ടങ്ങള്‍ വരുത്തിയത്. ഞായറാഴ്ച മാത്രമാണ് ഇവിടെ ആരാധനയുള്ളത്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാന്‍ […]Read More

kerala

കുർബാനയ്ക്കിടെ പള്ളിയിൽ സംഘർഷം; കുർബാന മതിയാക്കി സ്ഥലം വിട്ട് മെത്രാപ്പൊലീത്ത

കൊല്ലം: കുർബാനയ്ക്കിടെ പള്ളിയിൽ ഭരണ സമിതി ഭാരവാഹികളും മുൻ സെക്രട്ടറിയും തമ്മിൽ കയ്യാങ്കളി. കൊല്ലം ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് കഴിഞ്ഞ ഞായറാഴ്ച്ച സംഘർഷമുണ്ടായത്. മെത്രാപ്പൊലീത്ത കുർബാന നടത്തുന്ന മദ്ബഹായിൽ പള്ളി മുൻ സെക്രട്ടറി സി വൈ തോമസ് കയറിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷം രൂക്ഷമായതോടെ സംഘർഷത്തിനിടെ മെത്രാപ്പൊലീത്ത കുർബാന മതിയാക്കി സ്ഥലം വിടുകയും ചെയ്തു, ഇടവക പൊതുയോഗം വിലക്കേർപ്പെടുത്തിയ ആളാണ് പള്ളി മുൻ സെക്രട്ടറി സി വൈ തോമസ്. സംഭവത്തിന് പിന്നാലെ ഇരുവിഭാ​ഗവും […]Read More

kerala

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

പത്തനംതിട്ട: കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.Read More

kerala

ക്നാനായ യാക്കോബായ സഭാ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്‌പെന്‍ഡ് ചെയ്തു. ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്തോക്യ പാത്രിയാര്‍ക്കീസിന്റേതാണ് ഉത്തരവ്. അന്തോക്യ പാത്രിയാര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ കോട്ടയം ചിങ്ങവനത്ത് പ്രതിഷേധിച്ചു. കഴിഞ്ഞ കുറേകാലമായി അന്തോക്യാ ബന്ധം വിടുവിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ഇദ്ദേഹം അടുക്കുന്നതായി സഭയ്ക്ക് സംശയം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. നേരത്തെ ആര്‍ച്ച് ബിഷപ്പ് എന്ന പദവിയില്‍ നിന്നും […]Read More