Tags :chief-minister

kerala

കെ രാധാകൃഷണന്റെ വകുപ്പുകൾ ഇനി മുഖ്യമന്ത്രി ഭരിക്കും; ദേവസ്വവും പട്ടികജാതി വികസനവും ഏറ്റെടുത്തു

തിരുവനന്തപുരം: കെ രാധാകൃഷ്ണൻ രാജിവെച്ചതിനു പിന്നാലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ലോക്സഭാ എംപിയായി തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാധാകൃഷ്ണൻ രാജിവെച്ചത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർഥിയാണ് കെ രാധാകൃഷ്ണൻ. കെ രാധാകൃഷ്ണൻന്റെ രാജി ഗവർണർ […]Read More

kerala

‘അന്ന് നികൃഷ്ട ജീവി, ഇന്ന് വിവരദോഷി… പക്ഷേ, ചക്രവർത്തി ന​ഗ്നനാണ്, പക്വത ഇല്ല’

പത്തനംതിട്ട: മുൻ നിരണം ഭ​ദ്രാസന മെത്രാപ്പോലീത്ത ​ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി). ഭരണാധികാരിയുടെ ഏകാധിപത്യം അപകടകരമാണ്. വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി. ചക്രവർത്തി ന​ഗ്നനെങ്കിൽ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതുൾക്കൊണ്ടു തിരുത്തുന്നതിനു പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നു കെസിസി പ്രസ്താവനയിൽ പറയുന്നു. പണ്ട് നികൃഷ്ട ജീവി എന്നു ഒരു പുരോ​ഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷിയെന്നു […]Read More